24.5 C
Kottayam
Friday, June 5, 2026

ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്ക് സാധ്യത

Must read

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലയിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ചു അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി മാര്‍ച്ച് അഞ്ച്,ആറ്,ഏഴ് തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം ഈ വര്‍ഷത്തെ ശൈത്യകാല സീസണ്‍ (ജനുവരി – ഫെബ്രുവരി) അവസാനിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ ഒരു തുള്ളി മഴ പോലും ലഭിച്ചില്ല. കഴിഞ്ഞ രണ്ടു മാസക്കാലത്ത് ജില്ലയില്‍ ലഭിക്കേണ്ട ശരാശരി മഴ 7.4 മില്ലി മീറ്ററായിരുന്നു. സംസ്ഥാനത്ത് ഈ സീസണില്‍ ഇത്തവണ 33% കുറവ് മഴയാണ് ലഭിച്ചത്. ശരാശരി 22.4 മിമീ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 14.9 മിമീ മാത്രം.

തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും സാധാരണയില്‍ കുറവ് മഴ മാത്രമാണ് ലഭിച്ചത്. 57.1 മിമീ മഴ ലഭിച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് (54% കൂടുതല്‍ ). പത്തനംതിട്ട (47.3), ഇടുക്കി ( 26.3), കൊല്ലം ( 24.1) എന്നീ ജില്ലകള്‍തൊട്ടു പിന്നിലെത്തി.

- Advertisement -

തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 0.1 മിമീ മഴ മാത്രം രേഖപ്പെടുത്തിയപ്പോള്‍ പാലക്കാട് (0.2), കാസര്‍ഗോഡ് (1) മഴ മാത്രമാണ് ലഭിച്ചത്. കോട്ടയത്ത് ശരാശരി ലഭിക്കേണ്ടതിനേക്കാള്‍ 50% കുറവ് മഴയാണ് ഈ കാലയളവില്‍ പെയ്തത്. 17.2 മിമീ മാത്രം( ലഭിക്കേണ്ടത്: 35.2 മിമീ). 2021ല്‍ ജനുവരി-ഫെബ്രുവരി മാസത്തില്‍ 114.9 മി.മീ മഴ ലഭിച്ചിരുന്നു. 409% കൂടുതല്‍ മഴ.

- Advertisement -

മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള വേനല്‍ മഴക്കാല സീസണ്‍ മോശമാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം മാര്‍ച്ചില്‍ കേരളത്തില്‍ മഴയെത്തിക്കുന്നതോടെ വേനലിന് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week