KeralaNews

ലോക്ക്ഡൗണ്‍; കേരളത്തിലൂടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടു മുതല്‍ ഒമ്പതു ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. 30 സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്.

തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്ലി എന്നീ ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക. മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആയിരിക്കും. കൊവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

റദ്ദാക്കിയ ട്രെയിനുകള്‍…

02695ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്
02696തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്
06627 ചെന്നൈ-മംഗലാപുരം എക്സപ്രസ്
06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ്
02695ചെന്നൈ-തിരുവനന്തപുരം
02696 തിരുവനന്തപുരം-ചെന്നൈ
06017ഷൊര്‍ണൂര്‍-എറണാകുളം
06018എറണാകുളം-ഷൊര്‍ണൂര്‍
06023ഷൊര്‍ണൂര്‍-കണ്ണൂര്‍
06024കണ്ണൂര്‍-ഷൊര്‍ണൂര്‍
06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ
06356മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ

06791തിരുനല്‍വേലി-പാലക്കാട്
06792പാലക്കാട്-തിരുനല്‍വേലി
06347തിരുവനന്തപുരം-മംഗലാപുരം
06348മംഗലാപുരം-തിരുവനന്തപുരം
06605മംഗലാപുരം-നാഗര്‍കോവില്‍
06606നാഗര്‍കോവില്‍-മംഗലാപുരം
02677ബെംഗളൂരു-എറണാകുളം
02678എറണാകുളം-ബെംഗളൂരു
06161എറണാകുളം-ബാനസവാടി
06162ബാനസവാടി-എറണാകുളം
06301ഷൊര്‍ണൂര്‍-തിരുവനന്തപുരം
06302തിരുവനന്തപുരം-ഷൊര്‍ണൂര്‍
0281കണ്ണൂര്‍-തിരുവനന്തപുരം
02082തിരുവനന്തപുരം-കണ്ണൂര്‍
06843തിരുച്ചിറപ്പള്ളി-പാലക്കാട്
06844പാലക്കാട്-തിരുച്ചിറപ്പള്ളി
06167തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)
06168നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button