24.1 C
Kottayam
Monday, June 8, 2026

സഹായാത്രികയെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാൻ സഹായ ഹസ്തം തേടി യാത്രക്കാർ

Must read

ഏറ്റുമാനൂർ: ദീർഘകാലം ട്രയിനിൽ ഒപ്പം സഞ്ചരിച്ച സഹയാത്രികയക്ക് മജ്ജ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്‌ക്ക് ആവശ്യമായ ധന സമാഹരണവുമായി ട്രെയിൻ യാത്രക്കാർ. ക്യാൻസർ രോഗത്തെ തുടർന്ന് ഒന്നരവർഷക്കാലമായി ചികിത്സയിയിൽ തുടരുന്ന ജീനാ ഗോപിനാഥ് മുളന്തുരുത്തിയിൽ നിന്ന് എറണാകുളത്തേയ്ക്കും തിരിച്ചും ട്രെയിനിലെ സ്ഥിര യാത്രക്കാരിയായിരുന്നു.

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ട്രീറ്റ്മെന്റിൽ തുടരുന്ന ജീനയെ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരാൻ കഴിയുമെന്ന് ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ശുഭാപ്തി വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സർജറിയ്ക്കുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ യാത്രക്കാരും.

RCC യിൽ നിന്ന് നിർദേശിച്ച പ്രകാരം എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിൽ നിന്നും രക്തത്തിന്റെ കൗണ്ട് കുറയുന്നതിനെ പ്രതിരോധിക്കാൻ രക്തവും കോശങ്ങളും നൽകി വരുന്നതിനോടൊപ്പം കഴിഞ്ഞ 11 മാസമായി കീമോ തെറാപ്പിയും ചെയ്തുവരികയായിരുന്നു.

ഇതുവരെ 20 ലക്ഷത്തോളം രൂപ ചികിത്സാവശ്യങ്ങൾക്കായി ചെലവായിട്ടുണ്ട്. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് ജീനയുടേത്. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സാമിപ്യം ആവശ്യമുള്ളതിനാൽ രതീഷിന് ജോലിയ്‌ക്ക് പോകാൻ പറ്റാത്ത സാഹചര്യമാണ്. വിദ്യാർത്ഥികളായ രണ്ടുമക്കളുമായി രതീഷ്, ജീനാ ദമ്പതികൾ നിസ്സഹായാവസ്ഥയിലാണ്.

- Advertisement -

25 ലക്ഷത്തോളും രൂപയാണ് മജ്ജ മാറ്റി വെയ്ക്കൽ ശാസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കായും കണക്കാക്കുന്നത്.ജീനയുടെ ചികിത്സയ്‌ക്ക് ആവശ്യമായ ധനസമാഹരണത്തിന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെഡറൽ ബാങ്കിൽ അകൗണ്ട് ആരംഭിച്ചിട്ടുണ്ട്.

- Advertisement -

ജീന യാത്ര ചെയ്തുകൊണ്ടിരുന്ന മെമു ട്രയിനിലും, പാലരുവി, എക്സ്പ്രസ്സ് മെമു സ്പെഷ്യൽ, വേണാട് ട്രെയിനുകളിലും യാത്രക്കാരുടെ നേതൃത്വത്തിൽ GPAY യിലൂടെ സീസൺ ടിക്കറ്റ് ചലഞ്ച് നടത്തുന്നുണ്ട്. എല്ലാ പാസഞ്ചേഴ്സ് ഗ്രൂപ്പ് കേന്ദ്രീകരിച്ചും യാത്രക്കാരോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

ഒക്ടോബർ 25 മുതൽ നവംബർ 5 വരെ പരമാവധി യാത്രക്കാരെ പങ്കെടുപ്പിച്ച് സാധ്യമായ സഹായമെത്തിക്കുകയാണ് യാത്രക്കാരുടെ ലക്ഷ്യം. സഹയാത്രികയെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനുള്ള പരിശ്രമത്തിൽ എല്ലാവരും പങ്കാളികളാവണമെന്നും ഈ ക്യാമ്പയിനിലൂടെ വിദേശത്തും സ്വദേശത്തുമുള്ള എല്ലാ നല്ലവരായ മലയാളികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായഹസ്തം ജീനയിലേയ്ക്ക് എത്തുമെന്നും ക്യാമ്പയിന് നേതൃത്വം നൽകുന്ന അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ജീനയുടെ ചികിത്സാവശ്യങ്ങൾക്ക്‌ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ രൂപീകരിച്ച അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു. അകൗണ്ട് നമ്പർ : 11410200007787IFSC CODE: FDRL1141FEDERAL BANK MULANTHURUTHY

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week