കോട്ടയം: റെയില്‍ വേ സ്‌റ്റേഷനുകളില്‍ വാഹന മോഷണവും പെട്രോള്‍ ഊറ്റലും പതിവാകുന്നുവെന്ന പരാതികളുയര്‍ന്നതോടെ സ്‌റ്റേഷനുകളിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ റെയില്‍വേ പോലീസിന്റെ പരിശോധന.
വാഹനമോഷണ പരാതികള്‍ ഉയര്‍ന്ന വൈക്കം റോഡ് സ്‌റ്റേഷനില്‍ പാര്‍ക്കിംഗിന് പ്രത്യേക ഇടം റെയില്‍വേ അനുവദിച്ചിരുന്നു. എന്നാല്‍ പഴയ പടി പാലത്തിനടിയില്‍ പാര്‍ക്കു ചെയ്ത വാഹനങ്ങള്‍ റെയില്‍വേ പോലീസ് പിടികൂടി.അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ നിന്ന് 450 രൂപ ത്തസമയം പിഴ ഈടാക്കുകയും ചെയ്തു, ഉടമകള്‍ സ്ഥലത്തില്ലാത്ത വാഹനങ്ങളില്‍ ആര്‍.പി.എഫിനെ ബന്ധപ്പെടാന്‍ നോട്ടീസ് പതിച്ചു.
മാസത്തിലൊരിക്കല്‍ എല്ലാ സ്റ്റേഷനുകളിലും പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക പാര്‍ക്കിംഗ് ഇടങ്ങളില്‍ കനത്ത ഫീസ് ഈടാക്കുന്നതിനാല്‍ ഏറ്റുമാനൂര്‍ അടക്കമുള്ള സ്റ്റേഷനുകളിലും വഴിയരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്. ഇവിടെയും പെറ്റി ഉണ്ടാകുമെന്നാണ് സൂചന.