KeralaNews

ട്രെയിനു മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു, കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കോട്ടയത്ത് ട്രെയിനിനുമുകളില്‍ വൈദ്യുത കമ്ബി പൊട്ടിവീണു. കുറുപ്പുംതറയ്ക്ക് സമീപം കോതനല്ലൂരിലാണ് റെയില്‍വേ ഇലക്‌ട്രിക് ലൈന്‍ പൊട്ടി വീണത്.

കേരള എക്‌സ്പ്രസ് കടന്നു പോകുമ്ബോഴായിരുന്നു അപകടം. ഇതോടെ കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടു

എഞ്ചിനെ ട്രക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്‍ഡോഗ്രാഫ് ആണ് തകര്‍ന്നുവീണത്. ഡീസല്‍ എഞ്ചിന്‍ എത്തിച്ച ശേഷം ട്രെയിന്‍ ട്രാക്കില്‍ നിന്ന് മാറ്റും. ട്രെയിന്‍ മാറ്റാന്‍ മൂന്ന് മുതല്‍ 4 മണിക്കൂര്‍ വരെ സമയം എടുക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അതേസമയം തൃശൂരില്‍ ഇന്നലെ ചരക്കുട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ ഗതാഗത തടസം പുനസ്ഥാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തൃശൂര്‍ പുതുക്കാട് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത്. ഇതോടെ ട്രെയിന്‍ ഗതാഗതം താറുമാറായിരുന്നു. നിരവധി ട്രെയിനുകളാണ് പൂര്‍ണമായും, ചിലത് ഭാഗികമായും റദ്ദാക്കേണ്ടി വന്നത്. രാവിലെ ഗുരുവായൂര്‍ എറണാകുളം, എറണാകുളം തിരുവനന്തപുരം, തിരുവനന്തപുരംഷൊര്‍ണൂര്‍ ,തിരുവനന്തപുരം എറണാകുളം ,ഷൊര്‍ണറൂര്‍ എറണാകുളം, കോട്ടയംനിലമ്ബൂര്‍ എന്നീ ട്രെയിനുകള്‍ റദ്ദാക്കി. ഇതോടെ ആകെ ഒമ്ബത് ട്രെയിനുകള്‍ പൂര്‍ണമായും അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിരുന്നു. ചാലക്കുടിക്കും ഒല്ലൂരിനുമിടയില്‍ ഒറ്റവരിയിലൂടെയായിരുന്നു ഗതാഗതം നടന്നിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button