ചെന്നൈ: സുവിശേഷ പ്രസംഗങ്ങൾ കൊണ്ട് വിശ്വാസം കൈലെടുക്കുന്ന പ്രാസംഗികൻ പോള്‍ ദിനകരനേയും കുരുക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്. പോള്‍ ദിനകരന്‍ നേതൃത്വം നല്‍കുന്ന ജീസസ് കോള്‍സ് മിനിസ്ട്രിക്കു കീഴിലുള്ള 28 ഇടങ്ങളില്‍ ആദായ നികുതി റെയ്ഡ് നടത്തിയത് ബിലീവേഴ്‌സ് ചര്‍ച്ചില്‍ നടന്ന ഓപ്പറേഷന് തുല്യമാണ്. തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സുവിശേഷ സ്ഥാപനത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ്.
എന്നാൽ അഡയാറിലെ ആസ്ഥാനം, ചെന്നൈ ജീവരത്‌ന നഗറിലെ പോള്‍ ദിനകരന്റെ വീട്, കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശാല, ചാരിറ്റി സ്ഥാപനമായ സീഷ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പു നടത്തിയെന്ന പരാതിയെ തുടര്‍ന്നാണു നടപടിയെന്നു വകുപ്പ് അറിയിച്ചു. ചട്ടം ലംഘിച്ച് വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണവുമുണ്ട്. പോള്‍ ദിനകരന്‍ വിദേശത്താണ്. ബിലീവേഴ്‌സ് ചര്‍ച്ചില്‍ റെയ്ഡ് നടക്കുമ്പോഴും ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അധിപന്‍ കെപി യോഹന്നാനും വിദേശത്തായിരുന്നു.
നികുതി വെട്ടിപ്പ്, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന. കാരുണ്യ പ്രവര്‍ത്തനത്തിന് വാങ്ങുന്ന ഫണ്ട് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് പ്രധാന പരാതി. ജീസസ് കാള്‍സ് സഭ സ്ഥാപകന്‍ ഡി ജി എസ് ദിനകരന്റെ മകനാണ് പോള്‍ ദിനകരന്‍. കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ചാന്‍സലറാണ് പോള്‍ ദിനകരന്‍. ചെന്നൈ ലയോള കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി സ്വര്‍ണ്ണ മെഡല്‍ ജേതാവായി വ്യക്തിയാണ് പോള്‍ ദിനകരന്‍. അതിന് ശേഷമം എംബിഎ പൂര്‍ത്തിയാക്കി മാനേജ്‌മെന്റില്‍ പിഎച്ച്‌ഡി നേടി. അതിന് ശേഷമാണ് ആത്മീയ സുവേശേഷത്തിലേക്ക് കടന്നത്.
അച്ഛന്റെ പാതയിലൂടെ മകനും നീങ്ങി. ആത്മീയ ഇടപെടലുകളിലൂടെ സഭയെ വളര്‍ത്തി. ജീസസ് വിളിക്കുന്നു അഥവാ ജീസസ് കോള്‍സ് മിനിസ്ട്രി രാജ്യത്തെ ഏറ്റവും വലിയ ആത്മീയ പരിവര്‍ത്തന സ്ഥാപനമായി. വിദേശത്തും ശാഖകളുണ്ടായിരുന്നു. ഇവിടെ നിന്നെല്ലാം ഫണ്ട് ഇന്ത്യയിലേക്ക് എത്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു ഇത്. എന്നാല്‍ പണം വിനിയോഗിച്ചത് പല ആവശ്യത്തിനും. ഈ സാഹചര്യത്തിലാണ് റെയ്ഡ്. മാനവികതയ്ക്കുള്ള പോള്‍ ദിനകരന്റെ സേവനം 35 വര്‍ഷമായി. എല്ലാവരുടെയും സങ്കടത്തെ സന്തോഷമാക്കി മാറ്റുക എന്നതാണ് അവന്റെ ഹൃദയത്തിന്റെ നിലവിളിയും ദൗത്യവും എന്ന് അദ്ദേഹം പറയുന്നു.
തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിലും പോള്‍ ദിനകരന് സ്വാധീനം ഏറെയാണ്. അത്തരത്തിലൊരു വ്യക്തിയുടെ സ്ഥാപനത്തിലേക്കാണ് റെയ്ഡ്. നിരവധി തെളിവുകള്‍ ആദായ നികുതി വകുപ്പിന് കിട്ടിയെന്നാണ് വിലയിരുത്തല്‍. കര്‍ത്താവായ യേശുവിനെ പതിനെട്ടാം വര്‍ഷത്തില്‍ തന്റെ സ്വകാര്യ രക്ഷകനായി സ്വീകരിച്ച് ജനങ്ങളെ സേവിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ വിശ്വാസയാത്ര ആരംഭിച്ചത്. അത് പിന്നീട് യേശു വിളിക്കുന്ന എന്ന സ്ഥാപനത്തിന്റെ വമ്ബന്‍ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി. ദൈവസ്‌നേഹവും കൃപയും കൊണ്ട് ശക്തിപ്പെടുത്തിയ ദൗത്യം ദശലക്ഷക്കണക്കിന് ആളുകളെ ക്രിയാത്മകമായി സ്പര്‍ശിച്ചതിന്റെ ഫലമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമെന്ന് യേശു വിളിക്കുന്നുവെന്ന പ്രസ്ഥാനം പറയുന്നു.