30 C
Kottayam
Monday, June 15, 2026

സ്വര്‍ണ്ണക്കടത്തുകേസില്‍ റെയ്ഡ്‌,നാലിടങ്ങളിൽ നിന്നും 2.51കോടിയുടെ സ്വർണം പിടിച്ചെടുത്തു

Must read

തിരുവനന്തപുരം: സ്വർണ്ണ കടത്തു കേസിൽ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഇടപെടലുകൾ. കുറച്ചു നാളായി ജീവനില്ലാതെ കിടന്ന കേസാണ് വീണ്ടും റെയ്ഡുകളിലേക്ക് എത്തുന്നത്. കേസിൽ ബാഗ്ലൂരിലേക്ക് വിചാരണ മാറ്റണമെന്ന ആവശ്യം ഇഡി സുപ്രീംകോടതിക്ക് മുമ്പിൽ വച്ചിരുന്നു. ഇതിൽ വിശദ വാദം കേൾക്കാനാണ് സുപ്രീംകോടതി തീരുമാനം. ഇതിനിടെയാണ് കേസിൽ വീണ്ടും റെയ്ഡ് തുടങ്ങുന്നത്.

മലപ്പുറത്തെ മലബാർ ജ്യൂലറി,ഫൈൻ ഗോൾഡ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതിനപ്പം കോഴിക്കോട്ടെ അറ്റ്‌ലസ് ഗോൾഡ് സൂപ്പർ മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിലും പരിശോധന നടത്തി. ഇതിനൊപ്പമാണ് കോഴിക്കോട്ടുള്ള അബൂബേക്കർ പാഴേടത്തിന്റെ വീട്ടിലും റെയ്ഡ്. നാലിടങ്ങളിൽ നടന്ന റെയ്ഡിൽ 2.51കോടിയുടെ സ്വർണം പിടിച്ചെടുത്തു. 3.79 ലക്ഷം രൂപയും കിട്ടി. റെയ്ഡ് നടത്തിയ കടയിലെ രഹസ്യ ചേമ്പറിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റെയ്ഡുകൾ നടന്നത്. 5.058 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം സ്വർണ്ണ കടത്തു കേസിൽ പ്രതിയാണ് മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അബൂബേക്കർ പാഴേടത്ത്. സ്വപ്‌നാ സുരേഷ് പ്രതിയായ കേസിൽ അബൂബേക്കറും അറസ്റ്റിലായിരുന്നു. ഇഡിക്ക് പുറമേ എൻഐഎയും കസ്റ്റംസും ഈ കേസ് അന്വേഷിക്കുന്നുണ്ട്. ശിവശങ്കളും സ്വപ്‌നാ സുരേഷും സരിത്തും സന്ദീപ് നായരും പ്രതിയായ സ്വർണ്ണ കടത്തിലെ മുഖ്യ കണ്ണിയാണ് അബൂബേക്കറെന്ന് ഇഡി വിശദീകരിക്കുന്നുണ്ട്.

- Advertisement -

ഈ സാഹചര്യത്തിലായിരുന്നു റെയ്ഡ്. സ്വർണ്ണ കടത്തിലൂടെ കിട്ടിയ സ്വർണം അബൂബേക്കർ വാങ്ങിയെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ അബൂബേക്കർ കുറ്റസമ്മതവും നടത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

‘എണ്ണ വീണ്ടും ഒഴുകട്ടെ’, അമേരിക്ക-ഇറാൻ യുദ്ധത്തിന് അന്ത്യം; ജൂൺ 19-ന് സമാധാന കരാർ ഒപ്പുവെക്കും,സ്ഥിരീകരിച്ച് ഇറാനും

വാഷിങ്ടൺ ഡി.സി: അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപരമായ സമാധാന കരാറിൽ ധാരണയായി. ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കും....

തമിഴ്നാട്ടിൽ വനിതാ പോലീസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി; മൂന്നുപേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. അതിജീവിതയുടെ ആൺ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്. ജോലിസമയം...

'മദ്യപസംഘം വളഞ്ഞു, എന്റെ കയ്യിൽ പിടിച്ച് ലാലേട്ടൻ ഓടി'; അന്ന് ഒരാളുടെ നിഴൽപോലും എന്റെ ദേഹത്ത് തൊട്ടില്ല; 'യോദ്ധ' സിനിമയിലെ ഹിറ്റ് പാട്ടിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് മധുബാല

കൊച്ചി: ‘യോദ്ധ’ എന്ന സിനിമയിലെ ‘കുനു കുനെ ചെറു കുറുനിരകൾ...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ഭീതിപ്പെടുത്തുന്ന അനുഭവം തുറന്ന് പറഞ്ഞ് നടി മധുബാല. അന്ന് നേപ്പാളിൽ വച്ച് മദ്യപിച്ചെത്തിയ വൻ...

Popular this week