രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന്‌ ഹാജരാകാനിടയില്ല

അടൂർ: രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകാനിടയില്ല.

ഹാജരാകണമെന്ന അറിയിപ്പ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് രാഹുൽ പറയുന്നത്. തിരുവനന്തപുരം ജില്ലാകോടതിയിലെ മുൻകൂർജാമ്യ വ്യവസ്ഥയിൽ 15-ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നാണ് രാഹുലിന്‍റെ നിലപാട്.

തിരുവനന്തപുരത്ത്‌ പോകാനുള്ള തയ്യാറെടുപ്പിനായി പാലക്കാടുനിന്ന് ഞായറാഴ്ച അടൂർ നെല്ലിമുകൾ മുണ്ടപ്പള്ളിയിലുള്ള വീട്ടിലെത്തിയിരുന്നു. വീടിന് പ്രത്യേക പോലീസ് സംഘത്തിന്റെ നിരീക്ഷണമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News