രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്ട് കീഴടങ്ങിയേക്കും, ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് വന്‍ സന്നാഹം

കാസര്‍കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്ട് കീഴടങ്ങിയേക്കുമെന്ന് സൂചന. ഇതേത്തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് പോലീസ് സന്നാഹം വര്‍ധിപ്പിച്ചു. കോടതി സമയം അവസാനിച്ചിട്ടും ജഡ്ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയില്‍ തുടരുകയാണ്. നേരത്തെ തന്നെ ഇതുസംബന്ധിച്ച് അഭ്യൂഹമുണ്ടായരുന്നു. ഉച്ചയോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്ത് എത്തിച്ചേരുകയും ചെയ്തു. എന്നാല്‍, പോലീസിന്റെ ഭാഗത്തുനിന്നോ മറ്റ് അധികൃതരുടെ ഭാഗത്തുനിന്നോ സ്ഥിരീകരണം ലഭിച്ചിരുന്നില്ല.

രാഹുല്‍ ഒളിവില്‍ കഴിയുന്നതായി കരുതപ്പെടുന്ന കര്‍ണാടകയോട് ഏറ്റവും സമീപത്തുള്ള ജില്ലയാണ് കാസര്‍കോട്. കാസര്‍കോടിന്റെ മലയോരമേഖല കോണ്‍ഗ്രസിന് സ്വാധീനമുള്ള സ്ഥലമാണ്‌. കൂടാതെ, രാഹുലിന്റെ സുഹൃത്തുക്കള്‍ പാണത്തൂര്‍ മേഖലയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലുണ്ട്. സുള്ളിയില്‍നിന്ന് പാണത്തൂര്‍ വഴി രാഹുല്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News