രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിത സുപ്രീം കോടതിയിൽ; ദീപ ജോസഫിന്റെ ഹർജിയിൽ തടസ്സഹർജി

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടം കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് നൽകിയ റിട്ട് ഹർജിയിലാണ് അതിജീവിത തടസ്സഹർജി ഫയൽചെയ്തിരിക്കുന്നത്. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്.

ദീപ ജോസഫിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ്സഹർജി. അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്.

ദീപ ജോസഫിന്റെ റിട്ട് ഹർജിയിലെ ഉള്ളടക്കം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേരള പോലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യത്തിന് പുറമെ ചില ഭരണഘടനാ വിഷയങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന വകുപ്പിന്റെ ഭരണഘടനാ സാധുത ഉൾപ്പടെ ചോദ്യംചെയ്താണ് റിട്ട് ഹർജിയെന്നാണ് സൂചന.

The survivor in the case involving Rahul Mamkootathil has approached the Supreme Court, filing a caveat petition. This move comes in response to a writ petition filed by Supreme Court lawyer Deepa Joseph. Deepa Joseph is an accused in a case related to the cyber abuse and defamation of the survivor through social media platforms. By filing the caveat, the survivor seeks to ensure that the court hears her version before passing any orders on the petition filed by Deepa Joseph.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News