ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് രാഹുല്‍ഗാന്ധി. ദുരഭിമാനം വെടിഞ്ഞ് യാഥാര്‍ത്ഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്ന് രാഹുല്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വീഴ്ചയാണ് രാജ്യത്തെ വീണ്ടും ലോക്ഡൗണിലേക്ക് നയിച്ചത്. കൊവിഡ് വ്യാപനത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
‘ഇന്ത്യയെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണം. മറിച്ചായാല്‍ വൈറസിന്റെ വ്യാപനം രാജ്യത്ത് രൂക്ഷമാകും. ഈയൊരു സാഹചര്യത്തില്‍ കഴിയുന്നതെല്ലാം ചെയ്യണം. എത്രയും വേഗം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കാനുള്ള നടപടി എടുക്കണമെന്നും കത്തില്‍ പറയുന്നു. കൃത്യമായി എല്ലാവര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തത് ഉള്‍പ്പെടെ കൊവിഡിനെ രാജ്യം നേരിട്ട രീതിയാണ് രണ്ടാം ഘട്ട വ്യാപനത്തിന് കാരണമെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വലുതായിരിക്കും. കൊവിഡ് വ്യാപനത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.