29.4 C
Kottayam
Friday, June 5, 2026

സവര്‍ക്കറുടെ മാപ്പപേക്ഷ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി, സഖ്യം വിടാൻ ഉദ്ധവ്? ജന്മനാട്ടിൽ പ്രതിഷേധം

Must read

നാസിക്: സവർക്കർ വിഷയത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് എതിർപ്പ്. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിൽനിന്ന് ഉദ്ധവിന്റെ ശിവസേന പക്ഷം പിന്മാറിയേക്കുമെന്നാണു റിപ്പോർട്ടുകൾ. വിഷയത്തിൽ ഉദ്ധവ് പ്രസ്താവന നടത്തുമെന്ന് ശിവസേന എംപി അരവിന്ദ് സാവന്ത് ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

സവർക്കർ വിഷയം ഞങ്ങൾക്കു പ്രധാനപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ ആശയങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ശിവസേന വക്താവ് സഞ്ജയ് റാവുത്ത് രാവിലെ പറഞ്ഞിരുന്നു. ഈ വിഷയം കോൺഗ്രസ് ഉന്നയിക്കരുതായിരുന്നുവെന്നാണ് റാവുത്തിന്റെ അഭിപ്രായം.

- Advertisement -

അതേസമയം, രാഹുൽ സവർക്കറെ ലക്ഷ്യമിട്ടതല്ലെന്നും ചരിത്രപരമായ വസ്തുത പറയുക മാത്രമാണു ചെയ്തതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. നിലവിൽ മഹാരാഷ്ട്രയിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അകോല ജില്ലയിലെ വാഡെഗാവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധി, സവർക്കർ ബ്രിട്ടിഷുകാർക്ക് എഴുതിയ മാപ്പപേക്ഷ പുറത്തുവിട്ടത്.

- Advertisement -

സവർക്കറുടെ ജന്മനാട്ടിൽ പ്രതിഷേധം

- Advertisement -

രാഹുലിന്റെ പരാമർശത്തിൽ പ്രതിഷേധവുമായി വിനായക് ദാമോദർ സവർക്കറുടെ ജന്മസ്ഥലമായ നാസിക്കിലെ ഭഗൂർ. മേഖലയിൽ ഇന്ന് കടകൾ അടച്ചിട്ട് പ്രതിഷേധിച്ചു. ബിജെപിയുടെ ആഹ്വാനത്തിലാണ് ഭഗൂരിലെ കടകളും മറ്റും അടച്ചിട്ടത്. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെയും മഹാരാഷ്ട്ര നവനിർമാൺ സേനയുടെയും പിന്തുണ പ്രതിഷേധത്തിന് ഉണ്ടായിരുന്നു. ഛത്രപതി ശിവജി ചൗക്കിലെ സവർക്കറുടെ പ്രതിമയ്ക്കു മുന്നിൽ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും രാഹുൽ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week