ദില്ലി; ആരോഗ്യ സേതു ആപ്പിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തി, ആപ്പിന്റെ നിയന്ത്രണാവകാശം ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അതിനാൽ തന്നെ തനിക്ക് ഡേറ്റാ സുരക്ഷയിൽ ആശങ്കയുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി, അനുമതി ഇല്ലാതെ പൗരൻമാരെ ഇത്തരത്തിൽ നിരീക്ഷിക്കരുതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
നേരത്തെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് മാത്രം നിർബന്ധമാക്കിയിരുന്ന ആപ്പ് പിന്നീട് സ്വകാര്യ ജീവനക്കാർക്കും ബാധകമാക്കുകയായിരുന്നു, എല്ലാ ഉദ്യേഗസ്ഥരും ആപ്പ് കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണെമന്നും നിർദേശിച്ചിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്പാണ് ആരോഗ്യ സേതു, ഫോൺ ലൊക്കേഷനും ബ്ലൂടൂത്തും ഉപയോഗിച്ചാണ് ആപ്പ് വർക്ക് ചെയ്യുക, ഇതുവഴി ആളുകൾ രോഗബാധയുള്ള സ്ഥലത്തോ , രോഗികളുമായോ സമ്പർക്കം ഉണ്ടായിട്ടുണ്ടോ എന്നും അറിയാൻ സാധിയ്ക്കും. വിദേശങ്ങളിൽ നിന്നടക്കം ഇന്ത്യയെ ആരോഗ്യ സേതു ആപ്പിനെക്കുറിച്ച് വളരെ പ്രശംസനാപരമായ സന്ദേശങ്ങളാണ് ലഭിച്ചത്.