ബി.ജെ.പി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം എന്ത്? ചോദ്യവുമായി രാഹുല്‍

ന്യൂഡല്‍ഹി: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരേ വിമശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുടെ ഏറ്റവും വലിയ പരാജയം എന്തെന്ന് രാഹുല്‍ ട്വിറ്ററില്‍ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ്.

ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ ന്യൂനതയെന്ത് എന്ന ചോദ്യത്തിന് താഴെ ഉത്തരങ്ങളായി തൊഴിലില്ലായ്മ, നികുതി വെട്ടിപ്പ്, വിലവര്‍ധന, വിദ്വേഷ സാഹചര്യം എന്നീ നാല് ഓപ്ഷനുകളാണ് നല്‍കിയിട്ടുള്ളത്. ഒന്നരലക്ഷത്തോളം ട്വിറ്റര്‍ ഉപഭോക്താക്കളാണ് നിലവില്‍ ഈ പോളില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതില്‍ പകുതിയോളം പേര്‍ വോട്ട് ചെയ്തത് വിദ്വേഷ സാഹചര്യം എന്ന ഓപ്ഷനിലാണ്. തൊഴിലില്ലായ്മയാണ് രണ്ടാമത്. 24 മണിക്കൂറാണ് ട്വിറ്റര്‍ ഇത്തരം പോളുകള്‍ക്ക് നല്‍കിയിരിക്കുന്ന സമയം.

<blockquote class=”twitter-tweet”><p lang=”hi” dir=”ltr”>भाजपा सरकार की सबसे बड़ी कमी क्या रही है?</p>&mdash; Rahul Gandhi (@RahulGandhi) <a href=”https://twitter.com/RahulGandhi/status/1482244962829979648?ref_src=twsrc%5Etfw”>January 15, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News