24.7 C
Kottayam
Sunday, May 19, 2024

രാഹുല്‍ ദ്രാവിഡ് തന്റെ ഇഷ്ടക്കാരെ കളിപ്പിക്കുന്നു; ഇന്ത്യന്‍ പരിശീലകന് കടുത്ത വിമര്‍ശനം

Must read

സെന്റ് ജോര്‍ജ്‌സ് പാര്‍ക്ക്: ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിമര്‍ശനം. ഓസ്‌ട്രേലിയക്കെതിരെ ടി20 കളിച്ച ടീമില്‍ മാറ്റം വരുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ദ്രാവിഡ് പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ ബിസിസിഐ നിര്‍ബന്ധിച്ചതോടെ ദ്രാവിഡ് തുടരുകയായിരുന്നു. വരുന്ന ടി20 ലോകകപ്പ് മുന്‍ നിര്‍ത്തിയായിരുന്നു ബിസിസിഐയുടെ നീക്കം. 5-6 മാസത്തിനകമാണ് ലോകകപ്പ് നടക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വിവിഎസ് ലക്ഷമണായിരുന്നു ഇന്ത്യയുടെ പരിശീലകന്‍. ടീം ദക്ഷിണാഫ്രികയിലെത്തിയപ്പോള്‍ ദ്രാവിഡ് കൂടെ ചേരുകയായിരുന്നു. എന്നാല്‍ ടീമിലെ മാറ്റങ്ങള്‍ ആരാധകര്‍ക്ക് അത്രക്കങ്ങ് പിടിച്ചില്ല. റുതുരാജ് ഗെയ്കവാദിന് പകരം ശുഭ്മാന്‍ ഗില്ലാണ് ടീമിലെത്തിയത്. എന്നാല്‍ റുതുരാജിന് സുഖമില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടോസ് സമയത്ത് വ്യക്തമാക്കിയിരുന്നു. മധ്യനിരയില്‍ ഇഷാന്‍ കിഷനും ശ്രയസ് അയ്യര്‍ക്കും സ്ഥാനം നഷ്ടമായി.

ശ്രേയസിന് പകരം തിലക് വര്‍മയേയും കളിപ്പിച്ചു. അവിടെയും കഴിഞ്ഞില്ല. ഓസീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത രവി ബിഷ്‌ണോയിയേയും ടീമിലേക്ക് പരിഗണിച്ചില്ല. കുല്‍ദീപ് യാദവ് തിരിച്ചെത്തിയതോടെ ബിഷ്‌ണോയിക്ക് സ്ഥാനം നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ ദിവസം ഐസിസി ടി20 ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയ താരമാണ് ബിഷ്‌ണോയി. ഇതിനോടെല്ലാം കടുത്ത രീതിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതികരിക്കുന്നത്. ദ്രാവിഡ് വേണ്ട, ലക്ഷ്മണ്‍ മതിയെന്നാണ് ഒരു ആരാധകന്‍ പറഞ്ഞത്. ദ്രാവിഡ് തന്റെ ഇഷ്ടക്കാര്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നുവെന്ന് മറ്റൊരാള്‍ പറയുന്നു. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം…

ണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റ് ജയം. റിങ്കു സിങ്ങിന്റെയും (39 പന്തിൽ 68 നോട്ടൗട്ട്) ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും (36 പന്തിൽ 56) മിന്നൽ അർധ സെഞ്ചറികളുടെ കരുത്തിൽ ഇന്ത്യയുയർത്തിയ മികച്ച വിജയലക്ഷ്യമാണ് ഹെൻറിക്സിന്റെ വെടിക്കെട്ടിന്റെയും (27 പന്തിൽ 49) മഴ നിയമത്തിന്റെയും ബലത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നത്. എയ്ഡൻ മാർക്രത്തിന്റെ പ്രകടനവും (17 പന്തിൽ 30) നിർണായകമായി. സ്പിന്നർ ടബരേസ് ഷംസിയാണ് (4 ഓവറിൽ 18 റൺസ് വഴങ്ങി ഒരു വിക്കറ്റ്) പ്ലെയർ ഓഫ് ദ് മാച്ച്. 

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 19.3 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തപ്പോഴാണ് മഴ വില്ലനായി അവതരിച്ചത്. തുടർന്ന് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 15 ഓവറിൽ 152 റൺസായി ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം പുനർനിശ്ചയിച്ചു. ദക്ഷിണാഫ്രിക്ക 13.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 3 മത്സരങ്ങളുടെ പരമ്പരയിൽ ആതിഥേയർ 1–0ന് മുന്നിലെത്തി. മൂന്നാം ട്വന്റി20 നാളെ ജൊഹാനസ്ബർഗിൽ നടക്കും. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. 

ഏതു സമയവും തിരിച്ചെത്താവുന്ന മഴയെപ്പേടിച്ച് അതിവേഗത്തിൽ സ്കോറുയർത്തുന്ന തിരക്കിലായിരുന്ന മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ‌ താരങ്ങൾ. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിൽ 3 ഫോർ നേടിയാണ് ഹെൻഡ്രിക്സ് തുടങ്ങിയത്. അർഷ്‌ദീപ് സിങ് രണ്ടാം ഓവറിൽ വഴങ്ങിയത് 24 റൺസ്. സഹ ഓപ്പണർ മാത്യു ബ്രീക് (16) മൂന്നാം ഓവറിന്റെ തുടക്കത്തിൽ റണ്ണൗട്ടായെങ്കിലും ഹെൻഡ്രി ക്സ് ഒരറ്റത്തു വെടിക്കെട്ട് തുടർന്നു. ഒൻപതാം ഓവറിൽ കുൽദീപ് യാദവിന്റെ പന്തിൽ ഹെ‍ൻഡ്രിക്സ് പുറത്താകുമ്പോൾ 6 ഓവറിൽ 42 റൺസായിരുന്നു ആതിഥേയർക്കു മുന്നിലുള്ള ലക്ഷ്യം. തൊട്ടുപിന്നാലെ ഹെൻ‌റിച് ക്ലാസനെ (7) പുറത്താക്കി മുഹമ്മദ് സിറാജ് പ്രതീക്ഷ നൽകിയെങ്കിലും ഡേവിഡ് മില്ലറും (17) സ്റ്റംബ്സും (14 നോട്ടൗട്ട്) ടീമിനെ വിജയത്തിലേക്കു നയിച്ചു.

നേരത്തേ, മത്സരത്തിൽ‌ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചാണ് ദക്ഷിണാഫ്രിക്കൻ‌ പേസർമാർ തുടങ്ങിയത്. ടീം സ്കോർ ബോർഡ് തുറക്കും മുൻപേ ശയസ്വി ജയ്സ്വാളിനെ (0) പുറത്താക്കിയതായിരുന്നു ആദ്യ പ്രഹരം. അടുത്ത ഓവറിൽ ശുഭ്മൻ ഗില്ലിനെ (0) വിക്കറ്റിനു മുൻപിൽ കുരുക്കി ലിസാഡ് വില്യംസ് ആതിഥേയർക്കു വീണ്ടും മേൽക്കൈ നൽകി.

2 ഓപ്പണർമാരും പൂജ്യത്തിനു പുറത്തായതിന്റെ സമ്മർദത്തിൽ നിന്ന് ഇന്ത്യൻ ക്യാംപിനെ ഉണർത്തിയത് ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഇടംകൈ ബാറ്റർ തിലക് വർമയാണ് (20 പന്തിൽ 29). തിലകും സൂര്യകുമാറും ചേർന്ന് ആഞ്ഞടിച്ചതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. ആറാം ഓവറിൽ തിലക് പുറത്താകുമ്പോൾ സ്കോർ ബോർഡിൽ 55 റൺസ് എത്തിയിരുന്നു. തുടർന്ന് റിങ്കു സിങ്ങിനൊപ്പം നാലാം വിക്കറ്റിൽ 70 റൺസാണ് സൂര്യ നേടിയത്. രാജ്യാന്തര ട്വന്റി20യിലെ തന്റെ കന്നി അർധ സെഞ്ചറിയാണ് റിങ്കു ഇന്നലെ പുറത്താകാതെ നേടിയത്.

∙ രാജ്യാന്തര ട്വന്റി20യിൽ 2,000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററായി ഇന്നലെ സൂര്യകുമാർ യാദവ്. വിരാട് കോലി, രോഹിത് ശർമ, കെ.എൽ.രാഹുൽ എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week