25.6 C
Kottayam
Saturday, June 13, 2026

പരിനീതി ചോപ്രയുടെ ഡേറ്റിംഗ് വാര്‍ത്ത അങ്ങ് പാര്‍ലമെന്‍റ് വരെ എത്തി; സംഭവം ഇങ്ങനെ

Must read

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും നടി പരിനീതി ചോപ്രയും ഡേറ്റിംഗിലാണ് എന്ന അഭ്യൂഹം കുറച്ചു നാളായി  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ ഇതാ പാര്‍ലമെന്‍റില്‍ പോലും ഈ ഡേറ്റിംഗ് പരാമർശമായിരിക്കുന്നു. അത് നടത്തിയത് രാജ്യസഭ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധങ്കർ.

കഴിഞ്ഞ ദിവസം ഒളിവിൽപ്പോയ രത്നവ്യാപാരിയും ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുമായ മെഹുൽ ചോക്‌സിക്കെതിരെ ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് (ആർസിഎൻ) പിൻവലിക്കുന്നത് സംബന്ധിച്ച് രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് വേണ്ടി ആംആദ്മി പാര്‍ട്ടി നോട്ടീസ് നല്‍കിയിരുന്നു. ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി രാഘവ് ഛദ്ദയാണ് നോട്ടീസ് നല്‍കിയത്. ഇന്റർപോളിനു മുന്നിൽ ചോക്‌സിക്കെതിരായ നടപടി എടുക്കുന്നത് ശക്തമായി വാദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് രാഘവ് ഛദ്ദ നോട്ടീസില്‍ പറഞ്ഞത്.

ഇതിന് ശേഷമാണ് അടുത്തിടെ വരുന്ന ഡേറ്റിംഗ് ഗോസിപ്പുകള്‍ രാജ്യസഭ അദ്ധ്യക്ഷന്‍ സൂചിപ്പിച്ചത്. ഇപ്പോള്‍ തന്നെ  ഛദ്ദയ്ക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തിന് സോഷ്യല്‍ മീഡിയ ശ്രദ്ധ നേടുന്നുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ കമന്‍റ്. അതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് അതിനാല്‍ നിശബ്ദ ദിനമാകാം എന്നാണ് രാജ്യസഭ അദ്ധ്യക്ഷന്‍ പറഞ്ഞത്. ഇത് രാജ്യസഭയില്‍ ചിരി പടര്‍ത്തി. 

രാഘവ് ഛദ്ദയും നടി പരിനീതി ചോപ്രയും  അടുത്തിടെ മുംബൈയിലെ ഒരു റെസ്റ്റോറന്‍റില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കാനെത്തിയ വീഡിയോ വൈറലായിരുന്നു. വെള്ളിയാഴ്ച പാർലമെന്‍റിന് പുറത്ത് എഎപി നേതാവിനോട് ഇതിനെക്കുറിച്ച് ചോദിച്ചതിന് ശേഷം ദയവായി എന്നോട് രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കൂ, പരിനീതിയെക്കുറിച്ചല്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്, വീഡിയോയെ കുറിച്ചും തന്റെ വിവാഹത്തെക്കുറിച്ചും വീണ്ടും ചോദ്യം വന്നപ്പോള്‍, ഞാൻ വിവാഹം കഴിക്കുമ്പോൾ നിങ്ങളെ അറിയിക്കുമെന്നാണ് രാഘവ് ഛദ്ദ മാധ്യമങ്ങളോട് പറഞ്ഞത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ട്‌’ വനിതാ ഡോക്ടറെ അവധിയിൽവിട്ട്‌ ആശുപത്രി

മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ. മുംബൈയിലെ കെഇഎം ഹോസ്പിറ്റലും മെഡിക്കൽ കോളേജ് അധികൃതരും എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും...

പമ്പുകളിൽ നിന്ന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രം, വൻകിട ഉപയോക്താക്കൾക്ക് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പൂഴ്ത്തിവെപ്പും അനധികൃത കരിഞ്ചന്ത വിൽപ്പനയും കർശനമായി തടയുന്നതിനായി പെട്രോൾ പമ്പുകളിലെ ഇന്ധന വിൽപ്പനയിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പുതിയ നിയമപ്രകാരം പെട്രോൾ പമ്പുകളിൽ നിന്നും ഒരു...

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർ മരിച്ചു, അപകടം ആസമിൽ

ന്യൂഡൽഹി: ആസാമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു....

രേണു സുധി ഗുരുതരമായ അസുഖത്തോട് പോരാടുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ

കോട്ടയം: മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ രേണു സുധി (അന്തരിച്ച പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ) ഗുരുതരമായ ഒരു അസുഖത്തോട് കടുത്ത പോരാട്ടത്തിലാണെന്ന നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേരള ഹോം ഡിസൈൻ...

പതിനാറുകാരിയുടെ പീഡനം;പ്രതി അമ്മയെ പരിചയപ്പെട്ടത് ജയിലിൽ, കുട്ടി പിതാവിനാലും പീഡിപ്പിക്കപ്പെട്ടു

കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അതീവ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി...

Popular this week