24.4 C
Kottayam
Sunday, June 14, 2026

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല; ഔദ്യോഗിക ഭാഷ മാത്രമെന്ന് ആര്‍ അശ്വിന്‍; വലിയ കയ്യടികളോടെ കോളജ് വിദ്യാര്‍ത്ഥികള്‍; വിമര്‍ശിച്ച് ബിജെപി

Must read

ചെന്നൈ: ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍. ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍ നടന്ന പരിപാടിക്കിടെയാണ് അശ്വിന്‍ തന്റെ നിലപാടു വ്യക്തമാക്കിയത്.

ഒരു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ക്രിക്കറ്റ് ബൗളിംഗ് നിരയുടെ കരുത്തായിരുന്ന അശ്വിന്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഹിന്ദി ഭാഷയില്‍ തമിഴ്‌നാടിന്റെ പൊതുവികാരം വെളിപ്പെടുത്തി അശ്വിന്‍ രംഗത്ത് വരുമ്പോള്‍ രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നൊരുക്കമാണോയെന്ന ചോദ്യം ഉയരുന്നുണ്ട്. അതേ സമയം അശ്വിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്ത് വന്നുകഴിഞ്ഞു.

എന്‍ജിനീയറിങ് കോളജിലെ വേദിയില്‍വച്ച് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകള്‍ സംസാരിക്കാന്‍ അറിയാമോയെന്ന് അശ്വിന്‍ വിദ്യാര്‍ഥികളോടു ചോദിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഹിന്ദി ഭാഷയെക്കുറിച്ചുള്ള അശ്വിന്റെ പരാമര്‍ശം. അശ്വിന്റെ പ്രതികരണത്തെ വലിയ കയ്യടികളോടെയാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്.

- Advertisement -

- Advertisement -

എന്നാല്‍ താരത്തിനെതിരെ ബിജെപി രംഗത്തെത്തി. അശ്വിന്‍ ഭാഷാ വിവാദത്തില്‍ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി നേതാവ് ഉമ ആനന്ദന്‍ മുന്നറിയിപ്പു നല്‍കി. ”ഡിഎംകെ അശ്വിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. എന്നാല്‍ അശ്വിന്‍ ദേശീയ ക്രിക്കറ്റ് താരമാണോ, അതോ തമിഴ്‌നാട് ക്രിക്കറ്റ് താരമാണോ എന്നത് അറിയാന്‍ എനിക്കു താല്‍പര്യമുണ്ട്.” ബിജെപി നേതാവ് ചോദിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് വന്‍ വിവാദമായിരുന്നു. രണ്ടാം ടെസ്റ്റിനു പിന്നാലെ കരിയര്‍ അവസാനിക്കുകയാണെന്ന് അശ്വിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. പ്ലേയിങ് ഇലവനില്‍ വാഷിങ്ടന്‍ സുന്ദറിനെ ബിസിസിഐ പരിഗണിച്ചതോടെയായിരുന്നു അശ്വിന്റെ നീക്കം.

- Advertisement -

രാജ്യാന്തര കരിയര്‍ അവസാനിച്ചെങ്കിലും, ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി അശ്വിന്‍ കളിക്കും. മെഗാലേലത്തില്‍ 9.75 കോടി രൂപയ്ക്കാണ് അശ്വിനെ ചെന്നൈ വാങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

പോലീസ് സ്റ്റേഷനുള്ളിൽ മദ്യസൽക്കാരം; ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ, കമ്മീഷണറുടെ നിർദ്ദേശപ്രകാരം മിന്നൽ പരിശോധന

തൃശ്ശൂര്‍: പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് സ്റ്റേഷനുള്ളില്‍ നിയമം കാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം എസിപി നടത്തിയ വിശദമായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ...

Popular this week