CrimeKeralaNews

ഭാര്യയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കിലിട്ടതിന് യുവാവിനെ വധിയ്ക്കാന്‍ ഭര്‍ത്താവിന്റെ ക്വൊട്ടേഷന്‍,പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി:എറണാകുളം ഹോമിയോ ആശുപത്രിയിലെ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം കൊട്ടേഷൻ ഏറ്റെടുത്ത പ്രതികൾ അറസ്റ്റിൽ.പാലക്കാട് സ്വദേശിയായ യുവതിയും പരാതിക്കാരനും ഒന്നിച്ചുള്ള ഫോട്ടോ ഫെയിസ്ബുക്കിൽ ഇട്ട കാാര്യത്തിന് എറണാകുളം ഹോമിയോ ആശുപത്രിയിലെ ജോലിക്കാരൻ ആയ പരാതിക്കാരനെ കുത്തി കൊലപ്പെടുത്താൻ കൊട്ടേഷൻ ഏറ്റെടുത്ത പ്രതികൾ ആണ് നോർത്ത് പൊലീസിന്റെ പിടിയിൽ ആയത് . പാലക്കാട് സ്വദേശികളായ സുനീഷ് (30), അജീഷ് ( 35)മുളവുകാട് സ്വദേശിയായ സുൽഫി( 36) ഇടുക്കി സ്വദേശിയായ നിധിൻ കുമാർ(30 ) എന്നിവരാണ് നോർത്ത് പോലീസിന്റെ പിടിയിലായത്.

യുവതി പാലക്കാട് ആശുപത്രിയിൽ ജോലി ചെയ്ത സമയത്ത് സഹപ്രവർത്തകനായ പരാതിക്കാരനും ആയി പരിചയത്തിൽ ആകുകയും തുടർന്ന് പരാതിക്കാരൻ എറണാകുളത്തേക്ക് ട്രാൻസ്ഫർ ആകുകയും ചെയ്തു .എന്നാലും പരാതിക്കാരൻ യുവതിയുമായുളള ഫോണിലൂടെയുള്ള സൗഹൃദം തുടർന്നു .എന്നൽ ഇത് ഇഷ്ടപ്പെടാത്ത യുവതിയുടെ ഭർത്താവ് പരാതിക്കരന് താക്കീത് നൽകിയിരുന്നു. എന്നാൽ ഫോൺവിളി തുടരുകയും തുടർന്ന് പരാതിക്കരനും യുവതിയും ഒന്നിച്ചുള്ള ഫോട്ടോകൾ പരാതിക്കാരൻ ഫെയിസ് ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നു.

തുടർന്ന് യുവതിയുടെ ഭർത്താവ് പരാതിക്കാരനെ വകവരുത്തുവാൻ അജീഷിന് 1.5 ലക്ഷം രൂപയ്ക്ക് കൊട്ടേഷൻ നൽകുകയായിരുന്നു.തുടർന്ന് കൊട്ടേഷൻ സംഘം എറണാകുളം ഹോമിയോ ആശുപത്രി പരിസരത്ത് വന്ന് പരാതിക്കാരൻ ആശുപത്രിയിലേക്ക് വരുന്ന സമയം നോക്കി മനസ്സിലാക്കുകയും പരാതിക്കാരൻ ബസിറങ്ങി വരുന്ന സമയത്ത് കുത്തി കൊലപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.തുടർന്ന് 18 .12 .2020 തിയ്യതി പകൽ എട്ടുമണിക്ക് പരാതിക്കാരൻ ഹോമിയോ ആശുപത്രിയിലേക്ക് വരുന്ന സമയത്ത് പ്രതികൾ കാറിൽ വന്ന് കാത്തു നിൽക്കുകയും പരാതിക്കാരനെ പ്രതികൾ നാല് പ്രാവശ്യം നെഞ്ചിലും വൈറ്റത്തും കുത്തിയ ശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു.

പോലീസ് പരാതിക്കാരനെ കണ്ട് മൊഴി രേഖപ്പെടുത്തി എങ്കിലും പരാതിക്കാരന് പ്രതികളെ മുൻ പരിചയം ഇല്ല എന്ന് പരാതിക്കാരൻ പോലീസിന് മൊഴി നൽകിയിരുന്നു.തുടർന്ന് സംഗതി കൊട്ടേഷൻ ആണെന്നുള്ള നിഗമനത്തിൽ പോലീസ് എത്തിച്ചേരുകയും ചെയ്തു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാറിൻറെ രജിസ്ട്രേഷൻ നമ്പർ ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുകയും. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കോഴിക്കോട് പാലക്കാട് ഭാഗങ്ങളിൽ നിന്നും അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

പോലീസ് പിടിയിലായ പ്രതികൾക്ക് നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട് പ്രതികൾക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് എറണാകുളം അസിസ്റ്റൻറ് കമ്മീഷണർ ലാൽജി പ്രതികരിച്ചു .എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സിബി ടോമിനെ നേതൃത്വത്തിൽ എറണാകുളം ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ വി.ബി അനസ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ബിജു, സാജൻ , രമേശ് സിവിൽ പോലീസ് ഓഫീസർമാരായ വിനീത് ,ഫെബിൻ, പ്രവീൺ, സുനിൽ, സുരേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button