24.2 C
Kottayam
Saturday, June 6, 2026

കൊവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ കുട്ടികള്‍ക്ക് ക്വാറന്റീന്‍; ഇടപഴകലുകള്‍ കുറയ്ക്കാന്‍ ‘ബയോ ബബിള്‍’ കര്‍ശനമാക്കാനും നിര്‍ദേശം

Must read

തിരുവനന്തപുരം: ഏതെങ്കിലും സ്‌കൂളുകളില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനെ കുട്ടികളെ ക്വാറന്റീനില്‍ ആക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യം, തദ്ദേശം, റവന്യൂ വകുപ്പുകളുടെ നിര്‍ദേശപ്രകാരം തുടര്‍നടപടി എടുക്കാനും വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആദ്യപരിഗണന നല്‍കണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളും ഉച്ചഭക്ഷണവും വൈദ്യസഹായവും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ആദിവാസി, തീരമേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. സുരക്ഷാ മാര്‍ഗരേഖ പൂര്‍ണമായി പാലിക്കുന്നുണ്ടെന്നും, ഉച്ചഭക്ഷണം നല്‍കുന്നുണ്ടെന്നും ഉറപ്പാക്കണം. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഇടപഴകലുകള്‍ പരമാവധി കുറയ്ക്കാനായി ബയോബബിള്‍ സംവിധാനം കര്‍ശനമായി നടപ്പാക്കണം.

ആഴ്ചയില്‍ മൂന്നു ദിവസം വീതം രണ്ടു ബാച്ചുകള്‍ ആയാണ് ക്ലാസ്സുകള്‍ നടത്തുകയെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. ആദ്യ ദിനങ്ങളില്‍ യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമല്ല. കുട്ടികള്‍ക്ക് മാനസിക ഉല്ലാസം പകരുന്ന കാര്യങ്ങളാണ് നടപ്പാക്കുക. 1.96 ലക്ഷത്തോളം അധ്യാപകരില്‍ 2282 പേര്‍ വാക്സിന്‍ എടുക്കാനുണ്ട്.

ഇവര്‍ സ്‌കൂളുകളില്‍ വരേണ്ടെന്നും ഓണ്‍ലൈന്‍ ക്ലാസ് എടുത്താല്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കുത്തിവയ്പ് എടുക്കാത്ത താല്‍ക്കാലിക അധ്യാപകരും സ്‌കൂളില്‍ വരേണ്ടതില്ല. രക്ഷിതാക്കളും കുത്തിവയ്പ് എടുക്കണം. അധ്യാപക ക്ഷാമമുള്ള ഇടങ്ങളില്‍ താല്‍ക്കാലിക നിയമനത്തിനും, 1800 ഓളം പ്രധാന അധ്യാപകരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week