24.7 C
Kottayam
Sunday, May 19, 2024

ഇക്വഡോറിൽ ഭൂകമ്പം; 13 മരണം

Must read

ന്യൂഡൽഹി: ഇക്വഡോറിലുണ്ടായ ഭൂകമ്പത്തിൽ 13 പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ ദക്ഷിണമേഖലയിലാണ് ഭൂകമ്പമുണ്ടായത്. ഇക്വഡോറിന്റെ തീരമേഖലയിലും വടക്കൻ പെറുവിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. നിരവധി വീടുകൾക്കും സ്കൂളുകൾക്കും മെഡിക്കൽ സെന്ററുകൾക്കും ഭൂചലനത്തിൽ നാശ നഷ്ടമുണ്ടായി. ഭൂകമ്പത്തെ തുടർന്ന് ദുരിതത്തിലായവർക്ക് സഹായം എത്തിക്കുന്നതിനായി എമർജൻസി ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് ഇക്വഡോർ പ്രസിഡന്റ് ഗള്ളിർമോ ലാ​സോ അറിയിച്ചു.

യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇക്വഡോറിലുണ്ടായത്. ബലാവോ നഗരത്തിൽ ഭൂമിക്കടിയിൽ 66.4 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പില്ലെന്ന് യു.എസ് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുയാക്വിൽ, കുൻക എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങൾ സേവനം തുടർന്നും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week