29.3 C
Kottayam
Monday, June 8, 2026

അതിവേഗതക്ക് ഇലക്ട്രിക് സ്‌കൂട്ടറില്‍ നാല് ഇരട്ടി ശേഷിയുള്ള ബാറ്ററി; ഞെട്ടിക്കുന്ന കണ്ടെത്തൽ കൊച്ചിയിലെ ഷോറും പരിശോധനയിൽ

Must read

കൊച്ചി: കുറഞ്ഞ പവറുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ ബാറ്ററിയിൽ കൃത്രിമത്വം വരുത്തിയുള്ള വില്പന വ്യാപകമാണെന്ന വിവരത്തെ തുടർന്ന് കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ.

ലൈസൻസോ രജിസ്റ്ററേഷനോ വേണ്ടാത്ത ബൈക്കുകളിൽ നാലിരട്ടി ശേഷിയുള്ള ബാറ്ററി ഘടിപ്പിച്ചാണ് അമിതവേഗതയിൽ നിരത്തിലിറക്കുന്നത്. സൈക്കിൾ പോലെ ഓടിക്കാവുന്ന ഇലക്ട്രിക് സ്കൂട്ടറുകളിലാണ് വമ്പൻ കൃത്രിമത്വം കണ്ടെത്തിയത്.

250 വാട്ട് ബാറ്ററിക്ക് 25 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാം എന്നതാണ് യഥാർത്ഥ മാനദണ്ഡം. എന്നാൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പരിശോധനയിൽ കണ്ടത് നാലിരട്ടി വ്യത്യാസമുള്ള ബാറ്ററികളാണ്. 250 വാട്ട് ബാറ്ററിക്ക് പകരം ഇത്തരം വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത് 1000 വാട്ട് ബാറ്ററിയാണ്.

ഈ ബാറ്ററിയിൽ വാഹനത്തിന് 50 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും. പരിശോധനക്കെത്തിയ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത് 1000 വാട്ട് ബാറ്ററിയാണെന്ന് കണ്ടെത്തിയത്.

- Advertisement -

എറണാകുളം ജില്ലയിൽ 12 ഷോറൂമുകളിൽ ഇത്തരം കൃത്രിമത്വം കണ്ടെത്തി. ഇതിൽ നാലെണ്ണം കൊച്ചി നഗരത്തിലാണ്. കുസാറ്റിലെ ലാബിലെത്തിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.

- Advertisement -

മോട്ടോർ വാഹന വകുപ്പ് രജിസ്ട്രേഷൻ വേണ്ടെന്നതും ഡ്രൈവർക്ക് ലൈസൻസും വേണ്ടെന്നതിനാലും ഇത്തരം ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ആവശ്യക്കാർ കൂടുതലാണ്. വില 80,000 രൂപക്കടുത്താണ്. പവർ കുറഞ്ഞ ഈ ബൈക്കുകൾ അപകടത്തിൽ പെട്ടാൽ പൊലീസിന് കേസെടുക്കാനാകില്ല.

അപകടത്തിൽ പെടുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയും ഇല്ല. ഇത്തരം പരാതികൾ വ്യാപകമായതോടെയാണ് സംസ്ഥാന വ്യാപക പരിശോധന മോട്ടോർ വാഹന വകുപ്പ് തുടങ്ങിയത്. കമ്പനിയാണോ ഡീലർമാരാണോ ഈ കൃത്രിമത്വം വരുത്തുന്നത് എന്നറിയാൻ പൊലീസ് അന്വേഷണം ആവശ്യമാണെന്ന് ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

Popular this week