തിരുവനന്തപുരം: വ്യവസായ സമുച്ചയത്തിന്റെ പണി മുടങ്ങിയിട്ടും കരാര്‍ കമ്പനിയില്‍ നിന്നു പണം തിരിച്ചുപിടിക്കുന്നതില്‍ വീഴ്ച വരുത്തിയ അസിസ്റ്റന്റ് ജനറല്‍ മാനേജറെ സസ്പെന്‍ഡ് ചെയ്തു. ടി.ജെ. അലക്സിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. എറണാകുളം കാക്കനാട് റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്പറേഷന് നിര്മ്മിക്കുന്നവ്യവസായ സമുച്ചയത്തിന്റെ പണിയാണ് മുടങ്ങിയത്.
2014 മാര്‍ച്ചില്‍ തുടങ്ങിയ പണി ആഗസ്റ്റില്‍ നിര്‍ത്തിവച്ചു. കരാര്‍ എടുത്ത ആര്‍ഡിഎസ് പ്രൊജക്ട്സിനെതിരെ ചട്ടപ്രകാരം നടപടിയെടുത്തില്ലെന്നും കമ്പനി നല്കിയ 2.36 കോടി രൂപയുടെ ബാങ്ക്് ഗ്യാരന്റി തിരിച്ചുപിടിച്ചില്ലെന്നുമാണ് അലക്സിനെതിരായ കുറ്റം. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെന്‍ഷനെന്ന് മന്ത്രി ജി. സുധാകരന് അറിയിച്ചു.