25.6 C
Kottayam
Thursday, June 4, 2026

വി.എസിനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനം, സിപിഎം മതവിഷയങ്ങളിൽ ഇടപെടുന്നു- അൻവർ

Must read

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് നിലമ്പൂർ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. വി.എസിനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും പിണറായി വിജയൻ വഞ്ചിച്ചു. വഞ്ചനയുടെ ഫലമാണ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം. തീർത്തും വഞ്ചകനായ അദ്ദേഹം എങ്ങനെയാണ് തന്നെ വഞ്ചകനെന്ന് വിളിക്കുന്നതെന്നും പി.വി. അൻവർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി മതവിഷയങ്ങളിൽ ഇടപെടുന്നുവെന്നും അൻവർ ആരോപിച്ചു.

മുനമ്പം വിഷയത്തിൽ ക്രൈസ്തവസമുദായത്തെ വഞ്ചിച്ചു. സിഎഎ വിഷയത്തിൽ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞു, അത് ചെയ്തില്ല. നിതാഖത്ത് സമയത്ത് നാട്ടിലേക്ക് പ്രവാസികളെ ക്ഷണിച്ച് അവരേയും വഞ്ചിച്ചു. ഓൺലൈൻ വ്യാപാരത്തിനെതിരേ നിയമഭേദഗതി കൊണ്ടുവരുമെന്ന് പറഞ്ഞ് അവരേയും വഞ്ചിച്ചു. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുമെന്ന് പറഞ്ഞ് കർഷകരേയും വഞ്ചിച്ചു. 25 ലക്ഷം തൊഴിൽ നൽകുമെന്ന് പറഞ്ഞ് യുവാക്കളേയും വഞ്ചിച്ചു, പി.വി. അൻവർ പറഞ്ഞു.

- Advertisement -

- Advertisement -

ഹിന്ദു പത്രത്തിന് ഡൽഹിയിൽ വെച്ച് അഭിമുഖം നൽകി മലപ്പുറം ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി. ആ അഭിമുഖം താനാണ് പുറത്തുവിട്ടത്. ബിജെപിക്ക് ആയുധം ഉണ്ടാക്കിക്കൊടുക്കുക എന്ന കരാറിന്റെ ബാക്കിപത്രമായിരുന്നു ഡൽഹിയിൽവെച്ചുള്ള അഭിമുഖം. കേരളത്തിൽ ആകെ നെറ്റ്വർക്ക് സെറ്റ് ചെയ്ത് ഹിന്ദു പത്രം വാങ്ങിക്കൂട്ടി. അങ്ങനെ വാർത്ത ആരും അറിഞ്ഞില്ല. എന്നാൽ, താനാണ് വാർത്ത കോഴിക്കോടുവെച്ച് പൊതുസമ്മേളനത്തിൽ പുറത്തുവിട്ടതെന്നും പിന്നീട് വിഷയം യുഡിഎഫ് ഏറ്റെടുത്തുവെന്നും അൻവർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week