30.7 C
Kottayam
Tuesday, June 16, 2026

പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ; അഭിഷേക് ബാനർജി അംഗത്വം നൽകി

Must read

കൊല്‍ക്കത്ത: നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി സ്വീകരിച്ചു. കൊല്‍ക്കത്തയില്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍വെച്ചാണ് പാര്‍ട്ടി അംഗത്വമെടുത്തത്.

കേരളത്തിലെ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച അൻവർ യുഡിഎഫിലേക്കു പോകുന്നെന്ന തരത്തിൽ ചർച്ചകളും കൂടിക്കാഴ്ചകളും പുരോഗമിക്കെയാണ് അപ്രതീക്ഷിതമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമയത്.

അൻവർ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പിന്നീട് പി.കെ.കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചിരുന്നു. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനുമൊപ്പവും നിൽക്കുമെന്നു മുസ്‍ലിം ലീഗ് അറിയിച്ചു.

- Advertisement -

- Advertisement -

എന്നാൽ കോൺഗ്രസ് നേതാക്കളെ കാണാൻ ലക്ഷ്യമിട്ട് അൻവർ തിരുവനന്തപുരത്തു കഴിഞ്ഞദിവസം എത്തിയെങ്കിലും ആരും അൻവറിനു സമയം നൽകിയിരുന്നില്ല. സമരത്തിന്റെ പേരിൽ എംഎൽഎയെ അറസ്റ്റ് ചെയ്ത രീതിയോടുള്ള പ്രതികരണത്തെ, അൻവറിനു പിന്തുണ നൽകുന്നതായി ദുർവ്യാഖ്യാനം ചെയ്തെന്നാണു യുഡിഎഫ് നേതാക്കൾ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ല; വിപരീത ഫലമുണ്ടാക്കിയെന്ന് പി. രാജീവ്

മലപ്പുറം: തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിപിഎം. ചില വിഷയങ്ങളിലെടുത്ത നിലപാടുകളും പ്രചാരണത്തിലും ഉണ്ടായ വീഴ്ചകളിൽ ആത്മപരിശോധന നടത്തുകയാണ് പാർട്ടി. പ്രചാരണത്തിൽ പാർട്ടി ഉയർത്തിയ ‘എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന...

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

മലപ്പുറം: ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയെന്ന കേസിൽ തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. നഗരസഭാപരിധിയിൽ കന്മനം സ്വദേശി ആരംഭിച്ച ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ്...

അടിക്ക് തിരിച്ചടി ആവേശം….! ഇറാൻ-ന്യൂസീലൻഡ് മത്സരം സമനിലയിൽ;എലിജാ ജസ്റ്റിന് ഇരട്ട ഗോൾ

ലോസ് ആഞ്ജലീസ്: അടിക്ക് തിരിച്ചടിയെന്ന വിധത്തിൽ അടിമുടി ആവേശം വിതറിയ മത്സരത്തിന് പര്യവസാനം. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി-യിൽ ആവേശം വാനോളമുയർന്ന മത്സരത്തിൽ ഇറാനും ന്യൂസീലൻഡും രണ്ട് ഗോളുകൾ വീതം (2-2) അടിച്ച്...

യുവതിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കാസർകോട്: യുവതിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശി വിഷ്ണു (24)വിനെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 13-ന്‌ വൈകിട്ടാണ് സംഭവം. 19 വയസ്സുകാരിയാണ് പീഡനത്തിനിരയായത്.നഗരത്തിലെത്തിയ...

യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്നു; 8 മരണം

കലിഫോർണിയ:യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. ലോസ് ആഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേർഡ്സ് വ്യോമസേനാ താവളത്തിലാണ് അപകടമുണ്ടായത്. പരീക്ഷണ പറക്കലിന്റെ ഭാഗമായി സഞ്ചരിച്ച വിമാനമാണ്...

Popular this week