25.5 C
Kottayam
Friday, June 5, 2026

ലാലുവൊക്കെ ചെയ്തതുപോലെ വീണയേയോ റിയാസിനെയോ മുഖ്യമന്ത്രിപദം ഏൽപ്പിക്കണം: അൻവർ

Must read

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം ഒഴിയണമെന്ന് പി.വി. അൻവർ എം.എൽ.എ. അതിന് പ്രയാസമുണ്ടെങ്കിൽ വീണയ്ക്കോ മന്ത്രി പി.എ. മുഹമ്മദ് റിയാസിനോ മുഖ്യമന്ത്രി സ്ഥാനം ഏൽപ്പിക്കൂ എന്നും പി.വി. അൻവർ പറഞ്ഞു.

പി.വി. അൻവർ പറഞ്ഞത്: ഹിന്ദുവിനൊക്കെ (ദിനപത്രം) സ്റ്റേറ്റ്മെന്റ് കൊടുക്കുന്നതിന് മുമ്പേ മുഖ്യമന്ത്രി കേരള സമൂഹത്തോട് പറഞ്ഞതാണ് മലപ്പുറത്തെക്കുറിച്ച്. അത് അദ്ദേഹത്തിന്റെ നിലപാടാണ്. ചർച്ചയായപ്പോൾ നാടകമാക്കി മാറ്റുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇത്രയും വലിയ പ്രതിസന്ധി വിഷയത്തിൽ ഉണ്ടായിട്ട് പി.ആർ. ഏജൻസിക്കെതിരേയോ ഹിന്ദു പത്രത്തിനെതിരേയോ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തത് ഏന്തേ. വാർത്ത വന്ന് പിറ്റേദിവസം ഉച്ചയോടെയാണ് സി.എം.ഒ. അറിയുന്നത്. ഇതൊക്കെ നാടകമാണ്.

ഒരു ജില്ലയേയും മലബാറിനേയും പൂർണമായും ക്രിമിനലുകൾ എന്ന് പറയുമ്പോൾ മുഖ്യമന്ത്രി മനസ്സിലാക്കേണ്ട കാര്യമുണ്ട്, ഉദ്ദേശിക്കുന്നത് ന്യൂനപക്ഷ സമുദായത്തെ മാത്രമാണെങ്കിൽ അതല്ലാത്ത ലക്ഷക്കണക്കിനാളുകൾ ജില്ലയിലുണ്ട്. ഒരു ജില്ലയെ പരിപൂർണ്ണമായി അപരവത്കരിക്കുകയാണ്. മലപ്പുറം ജില്ല എന്ന് പറഞ്ഞാൽ എല്ലാ ജനവിഭാഗവും ഉണ്ട്.

അവർക്കൊക്കെ ബാധിക്കില്ലേ. മുഖ്യമന്ത്രി മാപ്പ് പറയണം. ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയണം. മുഖ്യമന്ത്രിപദം ഒഴിഞ്ഞു കൊടുക്കാൻ പ്രയാസമുണ്ടെങ്കിൽ അവിടെ മുഹമ്മദ് റിയാസും വീണയുമൊക്കെ ഉണ്ടല്ലോ. അവരെ ആരെങ്കിലും ഒരാളെ ഏൽക്കിക്കാമല്ലോ. നമ്മൾ പല മുഖ്യമന്ത്രിമാരേയും കണ്ടിട്ടുണ്ടല്ലോ. ലല്ലുപ്രസാദും യു.പി. മുഖ്യമന്ത്രിയുമൊക്കെ സന്നിഗ്ധഘട്ടത്തിൽ കുടുങ്ങിയപ്പോൾ അവരെന്താ ചെയ്തത്? എഴുത്തും വായനയും അറിയാത്ത ഭാര്യയാണ് ലല്ലുപ്രസാദിന്റെ ഭാര്യ. സ്കൂളിൽ പോയിട്ടില്ല. അവരെയാണ് മുഖ്യമന്ത്രിസ്ഥാനം ഏൽപ്പിച്ചത്.

- Advertisement -

എന്നാൽ വീണയ്ക്കൊക്കെ അത്യാവശ്യം വിദ്യാഭ്യാവസമൊക്കെ ഉണ്ടല്ലോ. അവരെ ഏൽപ്പിക്കട്ടെ. ബാക്കി പാർട്ടി ഏറ്റെടുത്തോളും. പാർട്ടിക്ക് വീണയെ ജയിപ്പിക്കാൻ കഴിയുമല്ലോ. എങ്ങനെയെങ്കിലും കേരളത്തെ രക്ഷപ്പെടുത്തിത്തന്നാ മതി. ഈ വിഷയത്തിൽ അതിനുള്ള മഹാമനസ്കത കാണിക്കട്ടെ- പി.വി. അൻവർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week