പുഴു ഒ.ടി.ടി റിലീസിന്

കൊച്ചി: പുഴു തിയേറ്ററിലിറങ്ങില്ലെന്ന് റിപ്പോര്‍ട്ട്. ഒടിടിയിലൂടെയാകും പ്രേക്ഷകരിലേക്ക് മമ്മൂട്ടി ചിത്രമായ പുഴു എത്തുക. സോണി ലിവിലാണ് പുഴു റിലീസ് ചെയ്യുകയെന്നാണ് ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന ട്വിറ്റര്‍ പേജ് അറിയിച്ചത്. നവാഗതയായ റതീന സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണ് ‘പുഴു’.

മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. തന്റെ യൂട്യൂബ് ചാനലിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ച ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പുഴു.

ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ സഹനിര്‍മ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് വിതരണവും. സില്‍ സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ സഹസഞ്ചാരി കൂടിയായ എസ് ജോര്‍ജ്ജും നിര്‍മ്മാണത്തിന്റെ ഭാഗമാകുന്നു.

ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദും വൈറസിന് ശേഷം ഷറഫ്- സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രമാണ് പുഴു. മമ്മൂട്ടി ചിത്രമായ പേരന്‍പില്‍ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വരാണ് പുഴുവിനായും ക്യാമറ ചലിപ്പിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റിംഗ്. ജേക്സ് ബിജോയ് സംഗീതം. ആത്മീയ, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News