24.6 C
Kottayam
Saturday, June 6, 2026

യുക്രൈയ്‌നിലെ വിമത മേഖലകളെ സ്വതന്ത്രരാജ്യങ്ങളായി പ്രഖ്യാപിച്ച് പുടിന്‍

Must read

മോസ്‌കോ: കിഴക്കന്‍ യുക്രൈയ്‌നിലെ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളെയാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്.
യുക്രെയ്ന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതാണ് ഈ നടപടി.

റഷ്യന്‍ സൈന്യത്തെ ഇവിടങ്ങളിലേക്ക് വിന്യസിക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവില്‍ ഒപ്പിട്ടതിലൂടെ പുടിന്‍ നടത്തിയിരിക്കുന്നത്. ആധുനിക യുക്രെയ്‌നെ കമ്യൂണിസ്റ്റ് റഷ്യ സൃഷ്ടിച്ചതാണെന്നും യുക്രെയ്‌ന് തങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന പങ്കുണ്ടെന്നും പുടിന്‍ പറഞ്ഞു. ‘യുക്രെയ്ന്‍ യുഎസ് കോളനിയായി മാറി. റഷ്യയ്ക്കെതിരായ പോരാട്ടത്തിനുള്ള സേനാതാവളമായി യുക്രെയ്നെ മാറ്റുകയാണ് നാറ്റോയുടെ ല ക്ഷ്യം. യുക്രെയ്ന്‍ നാറ്റോ ആയുധപ്പുരയാക്കി’- പുടിന്‍ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു റഷ്യന്‍ പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത്.

അതേസമയം, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് റഷ്യ നടത്തിയതെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആരോപിച്ചു. യുക്രെയ്ന്റെ പരമാധികാരത്തിന്മേല്‍ കടന്നുകയറുകയാണ് റഷ്യ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ മേഖലകളിലേക്ക് റഷ്യന്‍ സൈന്യത്തിന് വേഗത്തില്‍ പ്രവേശിക്കാന്‍ നടപടിയിലൂടെ കഴിയുമെന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ആശങ്കപ്പെടുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ യുക്രെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം ചേരും.

ഉക്രൈയ്നില്‍ ആക്രമണം നടത്താതിരുന്നാല്‍ മാത്രമേ റഷ്യയുമായി ചര്‍ച്ചയുളളൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയതിന് പിന്നാലെ അഞ്ച് ഉക്രൈയ്ന്‍ സൈനികരെ വധിച്ചതായി റഷ്യയുടെ സ്ഥിരീകരണം ഇതിനോടകം പുറത്ത് വന്നിരിന്നു. തങ്ങളുടെ അതിര്‍ത്തി അതിക്രമിച്ച് കടന്ന വിഘടനവാദികളായ അഞ്ച് പേരെ വധിച്ചുവെന്നാണ് റഷ്യയുടെ വാദം. ഇതൊരു യുദ്ധമായി മാറുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. റഷ്യയിലെ റോസ്തോവ് മേഖലയിലെ ഗ്രാമത്തിനു സമീപമാണ് ഉക്രൈയിനിലെ അഞ്ച് സൈനികരെ വധിച്ചതെന്ന് റഷ്യന്‍ സൈനിക മേധാവി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

- Advertisement -

അതേസമയം, ഉക്രൈയ്നിന്റെ അതിര്‍ത്തിയില്‍ ജനുവരി 30ന് 1,50,000 സൈനികരെ റഷ്യ വിന്യസിച്ചതായാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാല്‍, ഉക്രൈയ്നെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നാണ് ഇതുവരെ റഷ്യ പറഞ്ഞിരുന്നത്. അതിന് വിപരീതമായാണ് അഞ്ച് ഉക്രൈയ്ന്‍ സൈനികരെ വധിച്ചുവെന്ന വെളിപ്പെടുത്തലുമായി റഷ്യ രംഗത്തെത്തിയത്.

- Advertisement -

യുക്രെയ്‌നിലെ 2 വിമത മേഖലകളെ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിക്കണോ എന്ന കാര്യത്തില്‍ തീരുമാനം ഉടനെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. ഇവയെ സ്വതന്ത്ര പ്രദേശങ്ങളായി റഷ്യ അംഗീകരിച്ചാല്‍ യുക്രെയ്‌നിലെ സംഘര്‍ഷാന്തരീക്ഷത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണു വിലയിരുത്തല്‍.

റഷ്യന്‍ സുരക്ഷാ സമിതിയിലെ നിര്‍ണായക കൂടിക്കാഴ്ചയില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം കേട്ടതിനു ശേഷമായിരുന്നു പുടിന്റെ പ്രതികരണം. ഡോണെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളെ സ്വതന്ത്രമായതായി റഷ്യ പ്രഖ്യാപിക്കേണ്ട സമയം ആഗതമായതായി സുരക്ഷാ കൗണ്‍സില്‍ ജീവനക്കാര്‍ പുടിനോടു പറഞ്ഞു. ‘നിങ്ങളുടെ അഭിപ്രായം ഞാന്‍ കേട്ടു. തീരുമാനം ഉടന്‍ ഉണ്ടാകും’ 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം പുടിന്‍ പറഞ്ഞു. കൂടിക്കാഴ്ച റഷ്യന്‍ സര്‍ക്കാര്‍ ടിവി ചാനലിലും സംപ്രേഷണം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week