പുഷ്പ പ്രചോദനം; മൂന്നു കുട്ടികള്‍ യുവാവിനെ കുത്തിക്കൊന്ന് ദൃശ്യം പകര്‍ത്തി! ഞെട്ടല്‍

സിനിമ കണ്ട പ്രേരണയില്‍ കൊലപാതകം. പുഷ്പ പോലുള്ള സിനിമകള്‍ കണ്ട പ്രേരണയില്‍ 24-കാരനെ കുത്തിക്കൊന്നു. സംഭവത്തില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ കൊല്ലുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാനായാണ് ഇവര്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി മേഖലയിലാണ് സംഭവം. 24 വയസുള്ള ഷിബുവിനെയാണ് പ്രായപൂര്‍ത്തിയാവാത്ത മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. തെലുങ്കു ചിത്രമായ പുഷ്പ കണ്ടതിന്റെ പ്രചോദനമാണ് കുറ്റകൃത്യം ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കൂടാതെ യുവാവിനെ കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കുപ്രസിദ്ധി നേടാനും ഇവര്‍ ആഗ്രഹിച്ചിരുന്നു.

ഒരു കടയിലെ ജോലിക്കാരനാണ് കൊല്ലപ്പെട്ട ഷിബു. യുവാവിനെ മൂന്ന് പേര്‍ ചേര്‍ന്ന് കൊല്ലുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതാണ് കേസിന് തുമ്പായത്. കൗമാരക്കാര്‍ അവരെ തന്നെ വിളിച്ചിരുന്നത് ബദ്നാം സംഘം എന്നാണ്. പുഷ്പയില്‍ മുഖ്യ കഥാപാത്രത്തെ അനുകരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. പുഷ്പ പോലുള്ള ചിത്രങ്ങള്‍ കണ്ടതുവഴി ഗാങ്സ്റ്റര്‍മാരുടെ ജീവിതരീതി തങ്ങളെ വളരെയധികം സ്വാധീനിച്ചതായി കുട്ടികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News