23.8 C
Kottayam
Tuesday, June 9, 2026

മാനനഷ്‌ടക്കേസിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതിയുടെ സമൻസ്

Must read

ബെംഗലൂരു:കർണാടകയിൽ ബജ്‌റംഗ്ദളിനെതിരെ നടപടിയെടുക്കുമെന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനത്തിന്റെ പേരിൽ 100 ​​കോടി രൂപയുടെ മാനനഷ്‌ടക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ പഞ്ചാബ് കോടതി സമൻസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് ജൂലൈ 10ന് ഹാജരാകാൻ ഖാർഗെയോട് സംഗ്രൂർ ജില്ലാ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകൻ ഹിതേഷ് ഭരദ്വാജാണ് മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്‌.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ, ഈ മാസം ആദ്യം കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കുകയും സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ വന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), ബജ്‌റംഗ്ദൾ തുടങ്ങിയ സംഘടനകൾക്കെതിരെ ശക്തമായി പ്രവർത്തിക്കുമെന്ന് വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിരുന്നു.

ഇതേത്തുടർന്നാണ് കോൺഗ്രസ് അധ്യക്ഷനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യാൻ ഹർജിക്കാരൻ തീരുമാനിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് ഹിതേഷ് ഭരദ്വാജ് വാർത്താസമ്മേളനം നടത്തിയേക്കും. അതേസമയം, മെയ് 10ന് നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 224ൽ ​​135 സീറ്റുകളും നേടിയാണ് കോൺഗ്രസ് മികച്ച വിജയം സ്വന്തമാക്കിയത്. ബിജെപി 66 സീറ്റിൽ ഒതുങ്ങിയപ്പോൾ ജെഡിഎസ്‌ 19 സീറ്റുകൾ നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week