24.2 C
Kottayam
Sunday, June 7, 2026

അവിവാഹിതര്‍ക്ക് ജനിച്ചത് രണ്ട് കുട്ടികള്‍; ദോഷം തീര്‍ക്കാന്‍ അസ്ഥികള്‍ പെറുക്കി സൂക്ഷിച്ചു; കാമുകി അകലന്നുവെന്ന് തോന്നിയപ്പോള്‍ മദ്യപിച്ച് ലക്കു കെട്ട് പുലര്‍ച്ചെ സ്റ്റേഷനിലെത്തി യുവാവ്; കൈയ്യിലുള്ള സഞ്ചി മേശയില്‍ വച്ച് പറഞ്ഞത് അത് രണ്ടു ചോരക്കുഞ്ഞുങ്ങളുടെ അസ്ഥിയെന്ന്; കേരളത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ

Must read

തൃശൂര്‍: വീണ്ടും കേരളത്തെ നടുക്കി രണ്ടു ചോരക്കുഞ്ഞുങ്ങളുടെ കൊല. പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവാവാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പോലീസിനെ അറിയിച്ചത്. ഈ യുവാവിന്റെ കാമുകി പ്രസവിച്ച രണ്ടു കുട്ടികളാണ് കൊല്ലപ്പെട്ടത്. നവജാത ശിശുക്കളെ കൊന്ന് കൊലപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തല്‍.

ആദ്യ കുട്ടിയെ മൂന്ന് വര്‍ഷം മുമ്പാണ് കൊന്നത്. ഒരു കുട്ടിയെ പിന്നീട്. ഇന്നലെ അര്‍ദ്ധ രാത്രിയ്ക്ക് ശേഷം പോലീസ് സ്‌റ്റേഷനിലെത്തിയ മദ്യപിച്ച് ലക്കു കെട്ട യുവാവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. കൊലപാതകമെന്നാണ് പോലീസ് വിലയിരുത്തല്‍.

- Advertisement -

- Advertisement -

പുലര്‍ച്ചെ പോലീസ് സ്‌റ്റേഷനിലെത്തിയ യുവാവ് കൊല വിവരം അറിയിക്കുകയായിരുന്നു. തന്റെ കൈയ്യിലുള്ളത് രണ്ടു കൂട്ടികളുടെ അസ്ഥി കൂടമാണെന്നും ഇതിനെ കൊന്നതാണെന്നും പറയുന്നു. കുഞ്ഞങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയെന്നാണ് നിഗമനം. കുട്ടികളെ കൊന്ന അസ്ഥി കൂടം പുറത്തെടുത്തത് ദോഷമുണ്ടാകാതിരിക്കാന്‍ പരിഹാര ക്രിയകള്‍ ചെയ്യാനാണെന്നും പറയുന്നു.

- Advertisement -

ഇതെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് പോലീസ് സ്‌റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. യുവതിയേയും പോലീസ് ചോദ്യം ചെയ്തു. യുവതിയ്ക്ക് 22 വയസ്സാണുള്ളത്. യുവാവിന് 25ഉം. ഇവര്‍ക്കിടയില്‍ അവിഹിത ബന്ധമുണ്ടായിരുന്നു. തൃശൂര്‍ റൂറല്‍ പോലീസ് അന്വേഷണം ഏകോപിപ്പിക്കുന്നുണ്ട്.

രണ്ടു പേരും തമ്മില്‍ പ്രണയമായിരുന്നു. അവിഹിതത്തിനിടെ ആദ്യ കുട്ടിയുണ്ടായി. ഈ കുട്ടി മരിച്ചുവെന്ന് തന്നെ കാമുകി അറിയിച്ചുവെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. ദോഷം തീര്‍ക്കാനായി അസ്ഥി കൂടം യുവാവിനെ ഏല്‍പ്പിക്കുകയായിരുന്നു. തന്നേയും വകവരുത്തുമെന്ന ഭയത്തില്‍ ഇയാള്‍ പോലീസിനെ എല്ലാം അറിയിക്കുകയായിരുന്നു.

ആദ്യ കുട്ടിയെ കുഴിച്ചു മൂടിയത് യുവതിയുടെ വീട്ടിലാണെന്നും സൂചനയുണ്ട്. രണ്ടാമത്തേത് പൊതുവിടത്തിലും. മദ്യപിച്ച് ലക്കു കെട്ട് യുവാവ് പറഞ്ഞതില്‍ വസ്തുതയുണ്ടെന്ന് പോലീസ് മനസ്സിലാക്കുന്നുണ്ട്.

യുവതിയേയും യുവാവിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ട് കുട്ടികളുടെ അസ്ഥികളുമായി ആമ്പല്ലൂര്‍ സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ 26കാരനായ യുവാവിനെയും വെള്ളിക്കുളങ്ങര സ്വദേശിയായ 21കാരിയെയയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇരുവര്‍ക്കും രണ്ട് തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്.

കാമുകി തന്നില്‍ നിന്ന് അകലുന്നു എന്ന സംശയത്തെ തുടര്‍ന്ന് കാമുകന്‍ അസ്ഥിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും സൂചനയുണ്ട്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷമാണോ കുഴിച്ചിട്ടത് എന്നതില്‍ അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സഞ്ചിയില്‍ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്.

പുലര്‍ച്ചെയാണ് യുവാവ് അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യലില്‍ മൂന്നു വര്‍ഷം മുമ്പാണ് സംഭവമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അവിവാഹിതരായ ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷം യുവാവിന്റെ ആവശ്യപ്രകാരമാണ് എന്തെങ്കിലും തരത്തിലുള്ള ദോഷം തീരുന്നതിന് കുഞ്ഞിന്റെ അസ്ഥി പെറുക്കിയെടുത്തത്. ഈ അസ്ഥി യുവാവിനെ ഏല്‍പ്പിക്കുകയായിരുന്നു. അതിന് ശേഷം യുവതി വീണ്ടും രണ്ടു വര്‍ഷം മുമ്പ് മറ്റൊരു കുഞ്ഞിന് ജന്മം നല്‍കി. ഈ കുട്ടിയും മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു.

സംഭവത്തില്‍ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ രണ്ടു കുഞ്ഞുങ്ങളുടെ അസ്ഥികളുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. കാമുകി തന്നില്‍ നിന്ന് അകലുന്നു എന്ന സംശയത്തെ തുടര്‍ന്ന് കാമുകന്‍ അസ്ഥിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതി തന്നെയും കൊല്ലുമെന്ന ഭീതിയാണ് പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ കാരണമെന്ന് യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week