KeralaNews

എഞ്ചിനീയര്‍മാര്‍ റോഡ് പരിശോധന നേരിട്ട് നടത്തണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയില്‍ എഞ്ചിനീയര്‍മാര്‍ക്കെതിരെ കടുത്ത നടപടിയുമായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എഞ്ചിനീയര്‍മാര്‍ ഫീല്‍ഡില്‍ പോയി റോഡിന്റെ അവസ്ഥ നേരിട്ട് പരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നിയമസഭാ മണ്ഡലങ്ങളില്‍ നിരീക്ഷണ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

എല്ലാ മാസവും സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി പരിശോധന നടത്തും. റോഡ് നിര്‍മാണത്തിന് വര്‍ക്കിംഗ് കലണ്ടര്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ഇരുന്ന് റിപ്പോര്‍ട്ട് എഴുതിയാല്‍ മതിയാവില്ല. വിവിധ റോഡ് നിര്‍മാണ പദ്ധതികള്‍ നടക്കുന്ന ഇടങ്ങളില്‍ നേരിട്ട് എത്തി വേണം റിപ്പോര്‍ട്ട് നല്‍കാന്‍. ഇതിന്റെ ഫോട്ടോയും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ടെണ്ടര്‍ നടപടികള്‍ നടത്തും. മഴമാറുന്നതോടെ ഒക്ടോബര്‍ മുതല്‍ അഞ്ചുമാസം അറ്റകുറ്റപണികള്‍ നടത്താവുന്ന രീതിയിലാണ് പദ്ധതിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button