ബുധനാഴ്ച ലിസ്ബണിലെ എസ്റ്റാഡിയോ ഡ ലൂസില്‍ നടന്ന ചാമ്ബ്യന്‍സ് ലീഗ് പോരാട്ടത്തില്‍ പാരീസ് സെന്റ് ജെര്‍മെയ്നെ ബെന്‍ഫിക്ക 1-1 ന് സമനിലയില്‍ തളച്ചു.കൈലിയന്‍ എംബാപ്പെയും നെയ്‌മറും ഉള്‍പ്പെട്ട ഒരു ലിങ്ക്-അപ്പ് ഗെയിമിന് ശേഷം ബോക്‌സിന്റെ അരികില്‍ നിന്ന് മികച്ച ഒരു കര്‍ലിംഗ് ഷോട്ടോടെ മെസ്സി പിഎസ്ജിക്ക് ലീഡ് നേടി കൊടുത്തു.ഇതോടെ ചാമ്ബ്യന്‍സ് ലീഗ് ചരിത്രത്തില്‍ 40 വ്യത്യസ്‌ത എതിരാളികള്‍ക്കെതിരെ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായി അര്‍ജന്റീനിയന്‍ സൂപ്പര്‍താരം മാറി.
എന്നാല്‍ 41-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഇന്‍-സ്വിങ്ങിംഗ് ക്രോസ് പിഎസ്ജി ഡിഫന്‍ഡര്‍ ഡാനിലോയെ സ്പര്‍ശിച്ച് വലയിലേക്ക് പോയതോടെ സ്കോര്‍ സമനിലയായി.
രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തോടെ തിരിച്ചടിക്കാന്‍ ശ്രമിച്ചു എങ്കിലും ഒഡീസിയസ് വ്ലാചോഡിമോസിന്റെ സ്മാര്‍ട്ടായ സേവുകള്‍ ബെന്‍ഫിക്കയേ കാത്തു.മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ഗ്രൂപ്പ് എച്ചില്‍ പോയിന്റ് നിലയില്‍ പിഎസ്ജിയും ബെന്‍ഫിക്കയും ഒന്നും രണ്ടും സ്ഥാനത്താണ്.ചൊവ്വാഴ്ച പാരീസില്‍ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടിയേക്കും.