തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ശക്തമാക്കാനൊരുങ്ങി പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍. മറ്റന്നാള്‍ മുതല്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു. അതേസമയം ഇന്നലെ നടന്ന ഉദ്യോഗസ്ഥ തല ചര്‍ച്ച ശുഭപ്രതീക്ഷ നരല്‍കിയിരുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചിരുന്നു. സര്‍ക്കാര്‍ രേഖമൂലം ഉറപ്പ് നല്‍കിയാല്‍ സമരം അവസാനിപ്പിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ ഉത്തരവ് നാള ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അനുകൂല നടപടിക്കായി നളെ വൈകുന്നേരം കാത്തിരിക്കുമെന്നും അതിനുശേഷം ഉത്തരവ് ലഭിച്ചില്ലങ്കില്‍ മറ്റന്നാള്‍ മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ലയ രാജേഷ് അറിയിച്ചു. അതേസമയം ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആഭ്യന്തര സെക്രട്ടറി ടികെ ജോസും എഡിജിപി മനോജ് എബ്രഹാമും അറിയിച്ചിരുന്നു. സമരം തുടരുന്ന സാഹചര്യത്തില്‍ ഇന്ന് വീണ്ടും ഉദ്യോഗസ്ഥര്‍ സമരക്കാരെ കണ്ടേക്കും.
എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 27 ദിവസം പിന്നിട്ടു. സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്റെ പ്രതിഷേധം 14 ആം ദിവസിത്തിലാണ്. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരവും നടത്തുന്നുണ്ട്. ആരോഗ്യ നില വഷളായ സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് മാറാന്‍ ഡോക്ടര്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നിരഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനോടും കെ ശബരീനാഥനോടും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സമരം തുടരാനാണ് അവരുടെ തീരുമാനം.
ആറുമാസം കഴിഞ്ഞ താത്കാലികക്കാരെ മാറ്റുന്നതിലും, എല്‍ജിഎസ് പട്ടികയില്‍ നിന്ന് വാച്ചര്‍മാരെ നിയമിക്കുന്നതിലും ഔദ്യോഗിക കടമ്പകള്‍ നിരവധിയെന്നാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ ഉറപ്പ് നല്‍കിയിട്ടില്ല. അതേസമയം കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ലിസ്റ്റിലുള്ളവരും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചു.