FeaturedKeralaNews

പി.എസ്.സി വിവാദത്തില്‍ അയഞ്ഞ് സര്‍ക്കാര്‍; ഉദ്യോഗാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്. സര്‍ക്കാരിന്റെ കത്തുമായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ സമര വേദിയിലെത്തി. എന്നാല്‍ റിജു സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഉദ്യോഗസ്ഥന്‍ മടങ്ങി.

റിജുവിനു പകരം സമരത്തിന് നേതൃത്വം നല്‍കുന്ന ലയാ രാജേഷിന്റെ പേരില്‍ കത്ത് തിരുത്തി നല്‍കും. ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്കുള്ള ക്ഷണമാണെന്നാണ് സൂചനയെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി ലയാ രാജേഷ് പ്രതികരിച്ചു.

അതേസമയം, സമരക്കാരുമായി ചര്‍ച്ച ചെയ്യാനുള്ള തുറന്ന മനസ് സര്‍ക്കാരിനുണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ പ്രതിപക്ഷത്തിന്റെ വലയില്‍ വീണുപോകാതിരുന്നാല്‍ മതി. സമരം യൂത്ത് കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തു. സമചിത്തതയോടെയാണ് സര്‍ക്കാര്‍ സമരം കൈകാര്യം ചെയ്യുന്നത്. സെക്രട്ടേറിയറ്റ് യുദ്ധക്കളമാക്കരുത്. സമരം നടത്തി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും കോടിയേരി തിരുവനന്തപുരത്ത് ആരോപിച്ചു.

അതേസമയം സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ ചോദ്യം ചെയ്ത് കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായി. ആലുവ സിവില്‍ സ്റ്റേഷനിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് തടയാന്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് പ്രതിഷേധക്കാര്‍ മറിച്ചിടാന്‍ ശ്രമിച്ചതോടെയായിരുന്നു നടപടി.

പത്തനംതിട്ട കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയും നേരിയ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറികടന്ന് കളക്ട്രേറ്റ് വളപ്പിലേക്ക് പ്രതിഷേധക്കാര്‍ കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button