24.1 C
Kottayam
Friday, June 5, 2026

30 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം; അവസാന തീയതി ജനുവരി 4

Must read

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.വിജ്ഞാപനം വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. ജനുവരി 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയവ വിജ്ഞാപനത്തിലുണ്ട്. പ്രൊഫൈലിലൂടെ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

സ്റ്റേറ്റ് ന്യൂട്രീഷൻ ഓഫിസർ, മെഡിക്കൽ ഓഫിസർ, ലെക്ചറർ ഇൻ കോമേഴ്സ്, ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി, അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (സർവകലാശാലകൾ), ലൈബ്രേറിയൻ ഗ്രേഡ് 4 (തസ്തിക മാറ്റം), കോപ്പി ഹോൾഡർ, അസിസ്റ്റൻറ് എൻജിനീയർ, ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ്, ഹൈസ്കൂൾ അധ്യാപകർ (കണക്ക്) എന്നീ തസ്തികകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യു.പി സ്കൂൾ അധ്യാപകർ (മലയാള മീഡിയം) തുടങ്ങിയ തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്റാണ് നടത്തുക.  അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), നോൺ വൊക്കേഷനൽ ടീച്ചർ (ബയോളജി, കെമിസ്ട്രി), എസ്കവേഷൻ അസിസ്റ്റന്റ്, ജൂനിയർ ഇൻസ്പെക്ടർ മെക്കാനിക്കൽ അഗ്രികൾചർ മെഷിനറി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ടെക്നിക്കൽ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ തുടങ്ങിയ തസ്തികകളിൽ സ്പെഷൽ റിക്രൂട്ട്മെന്റുമാണ് നടത്തുക.

- Advertisement -

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രൊഫൈലിൽ സമർപ്പിച്ചിരിക്കുന്ന വിവരങ്ങൾ കൃത്യമാണോ എന്ന് ഉറപ്പു വരുത്തുക. അഡ്മിഷൻ ടിക്കറ്റ് ഉദ്യോ​ഗാർത്ഥികളുടെ പ്രൊഫൈൽ വഴി ലഭ്യമാകും. അഡ്മിഷന്‍ ടിക്കറ്റ് ഉള്ളവരെ മാത്രമേ പരീക്ഷയെഴുതാൻ സമ്മതിക്കൂ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week