തിരുവനന്തപുരം:നിപാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ കേരളാ പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖലാ ഓഫിസിൽ വെച്ച് നാളെ (തിങ്കൾ )മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി / ബോർഡ്/ കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷ മാറ്റി വെച്ചിരിക്കുന്നു..
കോഴിക്കോട് ജില്ലാ പി.എസ്.സി.ഓഫിസിൽ വെച്ച് ഈയാഴ്ച (സെപ്തം: 6 മുതൽ 10 വരെ) നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധനയും സർവ്വീസ് പരിശോധനയും മുഖാമുഖവും മാറ്റി വെച്ചിട്ടുണ്ട്.പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുന്നതാണ്.
കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളിൽ നിശ്ചയിച്ച ഡ്രൈവർ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ല.