നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; ആദ്യം ആശുപത്രിയിൽ എത്തിച്ചത് ഞായറാഴ്ച
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 29-ാം തീയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം മെഡിക്കൽ കോളേജിലേക്കും ശേഷം മിംസ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു.
27.08.2021 വെള്ളിയാഴ്ച – വെകുന്നേരം 5 മണി- 5.30 വരെ- പാഴൂരിൽ കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു
28.08.2021 ശനിയാഴ്ച – വീട്ടിൽ തന്നെ.
29.08.2021 ഞായറാഴ്ച – രാവിലെ 8.30 മുതൽ 8.45 വരെ – പനിയെ തുടർന്ന് എരഞ്ഞി മാവിലുള്ള ഡോ. മുഹമ്മദ് സെൻട്രൽ ക്ലിനിക്കിലെത്തിച്ചു – ഓട്ടോയിലായിരുന്നു യാത്ര.
30.08.2021 തിങ്കളാഴ്ച – വീട്ടിൽ തന്നെ.
31.08.2021 ചൊവ്വാഴ്ച – രാവിലെ 9.58 മുതൽ 10.30 വരെ – ഇഎംഎസ് ആശുപത്രി മുക്കം – യാത്ര അങ്കിൾസ് ഓട്ടോയിൽ.
31.08.2021 ചൊവ്വാഴ്ച – രാവിലെ 10.30 മുതൽ 12.00 വരെ – ശാന്തി ആശുപത്രി ഓമശ്ശേരി – അങ്കിൾസ് ഓട്ടോയിൽ യാത്ര.
31.08.2021 – ചൊവ്വാഴ്ച – ഉച്ചയ്ക്ക് 1 മണി – കോഴിക്കോട് മെഡിക്കൽ കോളേജ് – ആംബുലൻസിൽ
01.09.2021 ബുധനാഴ്ച – രാവിലെ 11 മണിക്ക് – മിംസ് ആശുപത്രിയിലെത്തിച്ചു. ആംബുലൻസിലായിരുന്നു യാത്ര.
നിപ ബാധിച്ച് മരിച്ച 12-കാരൻ റമ്പൂട്ടാൻ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ റമ്പൂട്ടാൻ പഴത്തിന്റെ സാമ്പിളുകൾ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകൾ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളിൽ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണ് ഇത്.