തിരുവനന്തപുരം: പി.എസ്.സി പരീക്ഷയുടെ സിലബസ് ചോര്‍ന്നുവെന്ന് ആരോപണം. എല്‍.ഡി.സി, എല്‍.ജി.എസ് പരീക്ഷകളുടെ സിലബസാണ് ചോര്‍ന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. സിലബസ് ഔദ്യോഗിക സൈറ്റില്‍ വരുന്നതിന് മുന്‍പ് സാമൂഹ്യമാധ്യമങ്ങളിലും ചില പരിശീലന കേന്ദ്രങ്ങളിലും ലഭിച്ചുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.
എന്നാല്‍ സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നും ചെയര്‍മാന്‍ അംഗീകരിച്ച സിലബസ് എങ്ങനെ സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയെന്നത് അറിയില്ലെന്നുമാണ് പി.എസ്.സി നല്‍കുന്ന വിശദീകരണം. എല്‍ഡിസി,എല്‍ജിഎസ് പരീക്ഷകളുടെ പുതുക്കിയ സിലബസ് ഇന്നലെ രാവിലെയാണ് ഔദ്യോഗിക സൈറ്റിലൂടെ പിഎസ് സി പുറത്ത് വിട്ടത്.
എന്നാല്‍ ഇന്നലെ രാത്രി മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സിലബസിന്റെ പൂര്‍ണരൂപം പ്രചരിച്ചിരുന്നു. ഒരുപാട് മാറ്റങ്ങളോടെയാണ് സിലബസ് പി.എസ്.സി പുതുക്കിയത്. എന്നാല്‍ സിലബസ് ചോര്‍ന്നതില്‍ അസ്വാഭാവികത ഉണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.