24.2 C
Kottayam
Saturday, June 6, 2026

ഹിന്ദുമത വിശ്വാസിയായ ആദ്യ ബ്രിട്ടിഷ് പ്രധാനമന്ത്രിയായതിൽ അഭിമാനം: വിടവാങ്ങല്‍ പ്രസംഗത്തിൽ സുനക്

Must read

ലണ്ടൻ: തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകൾക്ക് മാപ്പ് ചോദിച്ചും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തും ഡൗണിങ് സ്ട്രീറ്റിലെ അവസാന പ്രസംഗം പൂർത്തിയാക്കി ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ഋഷി സുനക്. പ്രധാനമന്ത്രി എന്ന നിലയിൽ ചാൾസ് മൂന്നാമൻ രാജാവുമായുള്ള അവസാന ഔദ്യോഗിക കൂടിക്കാഴ്ച്ചയ്ക്കു മുൻപായിരുന്നു ഡൗണിങ് സ്ട്രീറ്റിലെ പ്രസംഗം. ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം എത്തിയ ഋഷി സുനക്, നാല് മിനിറ്റിൽ തന്റെ പ്രസംഗം അവസാനിപ്പിച്ചാണ് ബക്കിങ്ഹാം കൊട്ടാരത്തിലേക്കു പോയത്.

പരാജയങ്ങൾ ഏറ്റു പറയുമ്പോഴും, തന്റെ ഭരണ കാലഘട്ടത്തിൽ രാജ്യത്തിനുണ്ടായ സാമ്പത്തിക നേട്ടങ്ങളെപ്പറ്റിയും ഋഷി സുനക് എടുത്തു പറഞ്ഞു. ‘‘പണപ്പെരുപ്പം കുറഞ്ഞതും സാമ്പത്തിക വളർച്ച തിരിച്ചെത്തിയതും ഞാൻ പ്രധാനമന്ത്രിയായിരുന്ന രണ്ട് വർഷത്തിനുള്ളിലാണ്. ബ്രിട്ടൻ ഈ ലോകത്ത് അതിന്റെ സാമ്പത്തിക പ്രാധാന്യം തിരിച്ചുപിടിച്ചു. ഈ രാജ്യം 20 മാസം മുൻപുള്ളതിനേക്കാൾ സുരക്ഷിതമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്.’’ – ഋഷി സുനക് പറഞ്ഞു.

പ്രതീക്ഷിച്ചതിലും നേരത്തെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ചിലർ തന്നെ വിമർശിച്ചിരുന്നുവെന്നും ഋഷി സുനക് തുറന്നു സമ്മതിച്ചു. താൻ ബഹുമാനിക്കുന്ന മാന്യനായ മനുഷ്യനാണ് കെയ്ർ സ്റ്റാർമറെന്നും അദ്ദേഹം പ്രശംസിച്ചു. ഹിന്ദുമത വിശ്വാസിയായ ആദ്യ ബ്രിട്ടിഷ് പ്രധാനമന്ത്രിയായതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ സുനക്, തന്റെ രണ്ട് പെൺമക്കൾ ഡൗണിങ് സ്ട്രീറ്റിലെ പടികളിൽ ദീപാവലി വിളക്കുകൾ കത്തിക്കുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week