26.4 C
Kottayam
Wednesday, November 6, 2024
test1
test1

വെട്ടിനിരത്തലെന്ന് ആക്ഷേപം,സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ അണികളില്‍ അമര്‍ഷം പുകയുന്നു

Must read

ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ എന്നിവരെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും ആലപ്പുഴ ജില്ലാ കമ്മിറ്റി. സീറ്റ് നിഷേധിച്ച കാര്യം പുനഃപരിശോധിക്കണം. വിജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. എന്നാൽ രണ്ട് ടേം നിബന്ധന ആലപ്പുഴയ്ക്ക് വേണ്ടി മാത്രമുളളതല്ലെന്ന് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.

മന്ത്രിമാരായ ജി.സുധാകരനെയും തോമസ് ഐസകിനെയും സീറ്റ് നൽകാതെ മാറ്റി നിർത്തിയത് ശരിയായില്ലെന്ന വികാരമാണ് ശനിയാഴ്ച ചേർന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും എല്ലാവരും പങ്കുവെച്ചത്. എന്നാൽ ഈ തീരുമാനം ശക്തമായി അടിച്ചേൽപ്പിക്കരുതെന്ന ഗൗരവമായ നിലപാടല്ല ജില്ല കമ്മിറ്റി സ്വീകരിച്ചത്. മറിച്ച് ഇവരെ മത്സരിപ്പിക്കുന്നില്ലെന്ന വിഷമം പങ്കുവെക്കുക മാത്രമായിരുന്നു.

ആലപ്പുഴ ജില്ലയ്ക്ക് മാത്രമായി എടുത്ത തീരുമാനമല്ല ഇതെന്നും സംസ്ഥാനമൊട്ടാകെ തീരുമാനിച്ച നയമാണ് രണ്ട് ടേം കഴിഞ്ഞവരെ മാറ്റി നിർത്തണം എന്നുളളതെന്നും എ. വിജയരാഘവൻ വ്യക്തമാക്കി. അതിനാൽ തന്നെ ഐസക്കിനെയും ജി.സുധാകരനെയും മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് ജില്ലാകമ്മിറ്റിയിൽ എ.വിജയരാഘവൻ പറഞ്ഞു.

സംസ്ഥാനസമിതിയുടെ പട്ടിക ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ അതാത് മണ്ഡലങ്ങളിൽ ഈ സ്ഥാനാർഥി പട്ടിക റിപ്പോർട്ട് ചെയ്യുക എന്നുളളതാണ് ഇനിയുളള സാങ്കേതിക നടപടി. ശനിയാഴ്ച വൈകീട്ട് അഞ്ചുമണി മുതൽ വിവിധ മണ്ഡലങ്ങളിൽ ഇത്തരത്തിലുളള കമ്മിറ്റികൾ നടക്കും. എട്ടാം തീയതി നടക്കുന്ന സംസ്ഥാനസമിതിയിൽ അന്തിമ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും.

അതിനിടെ സിപിഎം സ്ഥാനാർത്ഥി നിർണയത്തിൽ ഇത്തവണ നടന്നത് വെട്ടിനിരത്തലാണെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട നേതാക്കളെ ഒഴിവാക്കിയതിൽ പാർട്ടി ജില്ലാ നേതൃത്വങ്ങളിൽ പ്രതിഷേധം ശക്തമാണ്. പി ജയരാജന് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ കണ്ണൂരിൽ തുറന്ന പ്രതിഷേധവും പോസ്റ്റർ യുദ്ധവും രാജിഭീഷണിയും നടക്കുന്നതിനിടെ ആലപ്പുഴ അടക്കം മറ്റ് ജില്ലാ നേതൃത്വങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി.

രണ്ട് ടേം പറഞ്ഞുള്ള കടുംവെട്ടിനെതിരെ രണ്ടും കൽപിച്ചാണ് പാർട്ടി അണികൾ. തുടർച്ചയായി രണ്ട് തവണ ജയിച്ചവർ ഇനി വേണ്ടെന്ന വ്യവസ്ഥയിൽ ഒഴിവു വന്ന 22 സീറ്റിൽ 16 ഇടത്തും വിജയസാധ്യത തുലാസിലാവുകയാണ്. തോമസ് ഐസക്കിനെയും ജി സുധാകരനെയും ശ്രീരാമകൃഷ്ണനെയും ഒഴിവാക്കിയത് അമിത ആത്മവിശ്വാസത്തിന്‍റെ സൂചനയെന്നാണ് സിപിഎം അണികൾക്കിടയിലെ എതിർപ്പ്. 2011-ൽ പേരാവൂരിൽ തോറ്റത് കൊണ്ട് മാത്രമാണ് കെ കെ ശൈലജക്ക് ഇത്തവണ അവസരം ലഭിച്ചത്. എം വി ഗോവിന്ദനും, കടകംപള്ളി സുരേന്ദ്രനും, മേഴ്സിക്കുട്ടിയമ്മക്കും എന്തിനേറെ പിണറായി വിജയന് പോലും ജയിച്ച രണ്ട് തവണ എന്ന വ്യവസ്ഥയാണ് ബാധകമാക്കിരുന്നെങ്കിൽ മത്സരിക്കുന്നതിൽ തടസ്സമായേനെ. ഈ പ്രശ്നം മുന്നിൽക്കണ്ട് തുടർച്ചയായി രണ്ട് തവണ ജയിച്ചവർ ഇനി വേണ്ട എന്ന നിബന്ധന നയത്തിൽ ഊന്നിയുള്ള അടവുനയമായി.

പോസ്റ്ററുകളിലൂടെ പരസ്യപ്പോര് നടക്കുകയാണ് ആലപ്പുഴയിൽ. ജി ഇല്ലാതെ എന്ത് ഉറപ്പ്, സുധാകരൻ ഇല്ലെങ്കിൽ മണ്ഡലം തോൽക്കും അങ്ങനെ നിറയുന്നു പോസ്റ്ററുകൾ. പകരം സ്ഥാനാർത്ഥിയാകുന്ന എച്ച് സലാമിനെതിരെയും പ്രചാരണം ശക്തമാണ്. ഇതിനിടെ, തോമസ് ഐസക്കും സുധാകരനും പട്ടികയിലില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ തുറന്ന് സമ്മതിച്ചു. ഇവരെ മാത്രമല്ല ഒഴിവാക്കിയതെന്നും, മറ്റു പല മന്ത്രിമാരും പട്ടികയില്ലല്ലോ എന്നും ആർ നാസർ ചോദിക്കുന്നു. പോസ്റ്റർ പ്രതിഷേധം ഇരുട്ടിന്‍റെ ശക്തികളുടെ സൃഷ്ടിയാണെന്നാണ് നാസർ പറയുന്നത്.

പൊന്നാനിയിൽ ശ്രീരാമകൃഷ്ണനെ മാറ്റിയതിലും പ്രതിഷേധം ശക്തമാണ്. പി ശ്രീരാമകൃഷ്ണന് വേണ്ടി പോസ്റ്ററുകൾ പൊന്നാനിയിൽ നിരന്നു. ‘ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്ണൻ’ എന്നാണ് പോസ്റ്ററുകളിൽ മുദ്രാവാക്യങ്ങൾ. സിഐടിയു ദേശീയ നേതാവ് പി നന്ദകുമാറിനെ ആണ് സംസ്ഥാന നേതൃത്വം ശ്രീരാമകൃഷ്ണന് പകരം മത്സരിപ്പിക്കാനുദ്ദേശിക്കുന്നത്.

എന്നാൽ നന്ദകുമാറിനെതിരെയും ജില്ലാ കമ്മിറ്റിയിൽ വികാരം ശക്തമാണ്. സാധ്യതാ പട്ടികയിലുള്ള പി. നന്ദകുമാറിന് പകരം ടി. എം. സിദ്ദീഖിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നൂറോളം പ്രവർത്തകർ രംഗത്തെത്തി. പരാതിയുമായി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ട ഇവരെ ടി.എം സിദ്ദീഖ് ഇടപെട്ട് പിന്തിരിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ് ടി.എം സിദ്ദീഖ്.

സിപിഎം കേന്ദ്രക്കമ്മിറ്റി അംഗങ്ങൾക്കും സ്പീക്കർക്കും കൊടുക്കാത്ത ആനുകൂല്യം നാലാം തവണ മത്സരത്തിനിറങ്ങുന്ന മന്ത്രി കെടി ജലീലിന് നൽകിയതിലെ നയവ്യതിയാനവും മലപ്പുറത്തെ ചർച്ചാവിഷയമാണ്. റാന്നിയിൽ ജില്ലാ നേതൃത്വത്തിന്‍റെ അഭിപ്രായം മറികടന്ന് കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നൽകിയതിൽ പത്തനംതിട്ട ജില്ലാസെക്രട്ടറിയേറ്റിൽ വൻ പ്രതിഷേധമാണ്. സംസ്ഥാന സമിതി തീരുമാനത്തെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എതിർത്തു.

വനിതാ പ്രാതിനിധ്യം കൂട്ടാത്തതിൽ ടി എൻ സീമ സംസ്ഥാന സമിതിയിൽ വിമർശനമുന്നയിച്ചിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളെ തഴഞ്ഞ് വനിതാ സ്ഥാനാർത്ഥികളെ കണ്ടെത്തിയതിലും അമർഷം ശക്തമാണ്. മൂന്ന് ജില്ലകളിൽ സംവരണ സീറ്റുകളാണ് വനിതകൾക്ക് നൽകിയത്. എറണാകുളത്ത് എംസി ജോസഫൈൻ മുതൽ എം ബി ഷൈനി വരെയുള്ള വനിതാ നേതാക്കളെ പരിഗണിക്കാതെ ജില്ലയിൽ നിന്നും കണ്ടെത്തിയത് മുൻ കോണ്‍ഗ്രസ് എംഎൽഎ മുഹമ്മദാലിയുടെ മകന്‍റെ ഭാര്യ ഷെൽന നിഷാദിനെ. സി.എസ് സുജാത, സൂസൻ കോടി, കെപി മേരി അടക്കം സംസ്ഥാന സമിതിയിലെ പ്രമുഖർക്കും സീറ്റില്ല. വിഎസിന് 2006-ൽ സ്ഥാനാർത്ഥിത്വം ആദ്യം നിഷേധിച്ചപ്പോൾ ഉയർന്ന പ്രതിഷേധങ്ങൾക്ക് ശേഷം സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി സംസ്ഥാന വ്യാപക പ്രതിഷേധം സിപിഎമ്മിൽ ആദ്യമാണ്.

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലും സ്ഥാനാർത്ഥി നിർണയത്തിൽ വിമർശനമുയർന്നു. പെരുമ്പാവൂർ, പിറവം മണ്ഡലങ്ങൾ ജോസ് കെ മാണി വിഭാഗത്തിന് വിട്ടു കൊടുത്തതിലും ജില്ലാ കമ്മറ്റിയിൽ വിമർശനമുയരുന്നു. പിറവത്ത് ജോസ് കെ മാണി വിഭാഗം പരിഗണിക്കുന്ന ജോസ് സ്ലീബക്കെതിരെ മണ്ഡലത്തിൽ പോസ്റ്ററുകളും നിരന്നു. യാക്കോബായ യൂത്ത് അസോസിയേഷൻ നേതാവാണ് ജോസ് സ്ലീബ. കുന്നത്തുനാട്ടിലെയും തൃക്കാക്കരയിലെയും പേയ്മെന്‍റ് സീറ്റ് ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഈ പ്രതിഷേധം.

തൃശ്ശൂരിലെ സിപിഎമ്മിന്‍റെ സാധ്യതാപട്ടികയിൽ മാറ്റം വന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറിയറ്റിൽ ഗുരുവായൂരിൽ ബേബി ജോൺ മത്സരിക്കേണ്ടെന്നാണ് അഭിപ്രായമുയർന്നത്. പകരം ചാവക്കാട് ഏരിയ സെക്രട്ടറി എൻ.കെ അക്ബർ സ്ഥാനാർത്ഥിയാകും. ചേലക്കരയിൽ ഒരു ടേം മാത്രം എംഎൽഎയായ യുആർ പ്രദീപിനെ ഒഴിവാക്കി മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണന്‍റെ പേരാണ് നിർദേശിച്ചിരിക്കുന്നത്.

പട്ടിക ആയിട്ടില്ലല്ലോ, ആയാൽ അതിനനനുസരിച്ച് മറുപടി പറയാമെന്നാണ് പ്രതിഷേധങ്ങളെക്കുറിച്ച് എ വിജയരാഘവന്‍റെ പ്രതികരണം. ജില്ലാ കമ്മിറ്റികൾക്ക് ശേഷം വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനിരിക്കെയാണ് നേതൃത്വത്തെ തിരുത്താനുള്ള അണികളുടെ ശ്രമം. പ്രമുഖരില്ലെങ്കിലും ജയിക്കുമെന്ന മേൽത്തട്ടിലെ ആത്മവിശ്വാസം താഴെത്തട്ടിൽ ഇല്ലെന്നതും ഈ പ്രതിഷേധങ്ങളിലൂടെ പ്രകടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറെ ക്രൂശിക്കരുത്; അന്വേഷണത്തോട് സഹകരിക്കുന്നു; വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണം’ അരുണ്‍ കെ വിജയനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്‍

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം തുടരുന്നതിനിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് പിന്തുണയുമായി ഐ.എ.എസ്. അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുത്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടര്‍...

പാലക്കാട്ടെ ഹോട്ടൽ പരിശോധന: ഒന്നും കണ്ടെത്തിയില്ലെന്ന് എസിപി; സിപിഎമ്മിന്‍റെ നാടകം ജനം കാണുന്നുണ്ടെന്ന് ഷാഫി

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പീസ് നടത്തിയ പരിശോധന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധയാണെന്ന് പാലക്കാട് എസിപി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും...

ഷാനിമോൾ ഉസ്‌മാൻ്റെ മുറി തുറക്കാതെ സംഘർഷമുണ്ടാക്കിയത് കോൺഗ്രസെന്ന് എഎ റഹീം; അന്വേഷണം വേണമെന്ന് ആവശ്യം

പാലക്കാട്: പൊലീസെത്തിയപ്പോൾ ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാതെ സംഘർഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്ന് എ.എ.റഹീം എം.പി. ഷാനി മോള്‍ ഉസ്മാന്‍റെ മുറി പരിശോധിക്കാൻ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവർ...

ഇസ്രയേലിൽ നാടകീയ നീക്കങ്ങൾ; പ്രതിരോധമന്ത്രിയെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിയത്.കഴിഞ്ഞ ഏതാനുംമാസങ്ങളായി ആ...

ഹോട്ടലിലെ12 മുറികൾ പരിശോധിച്ചു, ഒന്നും കണ്ടെത്താനായില്ല; നടന്നത് പതിവ് പരിശോധനയെന്ന് പോലീസ്

പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.സി.പി. അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എ.സി.പി. മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.