KeralaNewsRECENT POSTS
മോദിയ്ക്ക് കിടിലന്‍ മറുപടിയുമായി മലയാളി പെണ്‍കുട്ടി; ദേശീയ ശ്രദ്ധ പിടിച്ച് പറ്റി ഇന്ദുലേഖ
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം അണപൊട്ടുകയാണ്. പ്രതിഷേധം നടത്തുന്നവരെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന് പറഞ്ഞ മോദിക്ക് കിടിലന്‍ പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിഭജനവും വെറുപ്പും പരത്തുന്ന തരത്തില്‍ മോദിയില്‍ നിന്നുണ്ടായ വാക്കുകള്‍ക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ഇന്ദുലേഖ എന്ന യുവതിയും.
തട്ടമിട്ട ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ‘വേഷം കൊണ്ട് തിരിച്ചറിയട്ടെ’ എന്ന ക്യാപ്ഷനാണ് ഇന്ദുലേഖ നല്‍കിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന പ്രതിഷേധപരിപാടിയിലാണ് ഇന്ദുലേഖ ഇങ്ങനെയെത്തിയത്. ഇന്ദുലേഖയുടെ ഈ ചിത്രം ദേശീയതലത്തിലും ശ്രദ്ധേയമാവുകയാണ്.
രാജ്യത്തെ സാമൂഹിക- സാമ്പത്തിക അന്തരീക്ഷം ദുര്‍ബലമായിരിക്കുന്ന നിര്‍ണായക ഘട്ടത്തില്‍ നിലപാട് പ്രഖ്യാപിച്ചതിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News