25.6 C
Kottayam
Sunday, November 17, 2024
test1
test1

ലൈംഗിക തൊഴിലാളികളുടെ എണ്ണം കൂടുന്നു,പകുതിയിലധികം വിവാഹിതരായ സ്ത്രീകൾ, ഇറാനിൽ നിന്നും ഞെട്ടിക്കുക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

Must read

ടെഹ്റാൻ:ഇറാനിൽ വേശ്യാവൃത്തി നിയവിരുദ്ധമാണെങ്കിലും,സമീപകാലങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത് വേശ്യാവൃത്തിയും വിവാഹേതര ലൈംഗികതയും അവിടെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. പലപ്പോഴും രഹസ്യമായിട്ടും, നിയമത്തിന്റെ കണ്ണ് വെട്ടിച്ചും ഒക്കെയാണ് ഇത് നടക്കുന്നത്. കൂടാതെ താൽക്കാലിക വിവാഹം എന്ന പേരിലും ഇത് നടക്കുന്നു. ഒരു പുരുഷന് എത്ര സ്ത്രീകളെ വേണമെങ്കിലും ഇത് വഴി വിവാഹം കഴിക്കാം. അത്തരമൊരു വിവാഹത്തിൽ പ്രവേശിക്കുമ്പോൾ, പങ്കാളികൾ അതിന്റെ സമയപരിധി നേരത്തെ തന്നെ നിശ്ചയിക്കുന്നു. ഇത് കുറച്ച് മിനിറ്റുകളോ, മാസങ്ങളോ, വർഷങ്ങളോ ആകാം. ഇതിൽ മഹർ നിശ്ചയിച്ചിരിക്കും. വിവാഹ കാലാവധി പൂർത്തിയായാൽ വിവാഹം അവസാനിക്കുന്നതാണ്. ഒരു സാധാരണ വിവാഹത്തിൽ നിന്ന് വ്യത്യസ്തമായി, അവൾക്ക് പിന്നീട് യാതൊരു അവകാശവും അയാളിൽ ഉണ്ടാകില്ല.

അതുകൊണ്ട് തന്നെ വേശ്യാവൃത്തിക്കുള്ള നിയമപരമായ ഒരു ലൈസൻസായിട്ടാണ് പലരും ഇതിനെ കാണുന്നത്. ഇറാനിലെ യുവാക്കളും ഇതിനെ അനുകൂലിക്കുന്നവരാണ്. സദാചാര പൊലീസിന്റെ ഉപദ്രവമില്ലാതെ അവർക്ക് അവരുടെ കമിതാക്കൾക്കൊപ്പം ജീവിക്കാനും അവരുടെ പങ്കാളികളിൽ നിന്ന് വേണമെങ്കിൽ വേർപിരിയാനും ഇത് വഴി സാധിക്കും. പാരമ്പര്യവാദികളെ സംബന്ധിച്ചിടത്തോളം, താൽക്കാലിക വിവാഹം സമ്പന്നനായ ഒരു പുരുഷന്, വിവാഹിതനാണെങ്കിൽ പോലും, ലൈംഗിക തൊഴിലാളികളുടെ അടുക്കൽ പോകാനുള്ള ഒരു വഴിയാണ്.

എന്നാൽ ലൈംഗിക തൊഴിലിനായി ഇറങ്ങിത്തിരിക്കുന്ന സ്ത്രീകളുടെ അവസ്ഥ മിക്കപ്പോഴും പരിതാപകരമാണ്. സാധാരണയായി പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും, വിവാഹിതരുമാണ് ലൈംഗികത്തൊഴിലാളികളിൽ അധികവും. ദാരിദ്ര്യവും ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യങ്ങളും കാരണം ഈ തൊഴിലിൽ ഏർപ്പെടാൻ വിധിക്കപ്പെട്ടവർ. അതിലും വേദനിപ്പിക്കുന്ന കാര്യം, പലരും ഭർത്താക്കന്മാരുടെ അറിവോടെയാണ് ഇതിന് ഇറങ്ങി തിരിക്കുന്നത് എന്നതാണ്. സാമ്പത്തിക സ്ഥിതി മോശമായതിനാലും മറ്റ് ഉപജീവനമാർഗ്ഗം ഇല്ലാത്തതിനാലും കുടുംബവും ഇതിന് കൂട്ട് നിൽക്കുന്നു.

രാജ്യത്ത് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകളില്ല. എന്നാലും ഒരു എൻജിഒയായ അഅഫ്തഅബ് സൊസൈറ്റിയുടെ ഹെഡ്, ഫറഹ്നാസ് സെലിം പറയുന്നത് ടെഹ്‌റാൻ പ്രവിശ്യയിൽ മാത്രം ഏകദേശം 10,000 സ്ത്രീകൾ ഈ ജോലിയിൽ ഉൾപ്പെടുന്നുവെന്നും, അതിൽ 35% പേരും വിവാഹിതരാണെന്നുമാണ്.

സർക്കാർ ഇതര സംഘടനകൾ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ പ്രായം ഈയിടെയായി 20 മുതൽ 30 വയസ്സിൽ നിന്ന് 12 മുതൽ 18 വയസ്സായി കുറഞ്ഞുവെന്നാണ്.

അതേസമയം ലക്ഷക്കണക്കിന് ഇറാനിയൻ സ്ത്രീകളാണ് ഈ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളതെന്ന് പേർഷ്യൻ ഭാഷാ ഓൺലൈൻ പോർട്ടൽ Eghtesaad24 പറയുന്നു. 2019 ഡിസംബറിൽ റോഹ്ന വാർത്താ ഏജൻസി ടെഹ്‌റാനിലെ സെമിത്തേരിയിലെ ശ്മശാന ഗുഹകളിൽ താമസിക്കുന്ന ലൈംഗിക തൊഴിലാളികളെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. വെറുമൊരു ഫലഫെൽ സാൻഡ്‌വിച്ചിനായി സ്വന്തം ശരീരം വിൽക്കേണ്ട ഗതികേടുള്ളവർ. പലപ്പോഴും കുഴിമാടത്തിലാണ് അവർ ഉപഭോക്താക്കളെ സേവിക്കുന്നത്. അതും ചിലപ്പോൾ എൺപതും, നൂറും രൂപയ്ക്ക് ശരീരം വിൽക്കാൻ അവർ നിർബന്ധിതരാകുന്നു.

ഇത് കൂടാതെ, ഇറാനിൽ 2002 ൽ ആരംഭിച്ച “ചാരിറ്റി ഹൗസ്” എന്നറിയപ്പെടുന്ന നിർധനരായ സ്ത്രീകളുടെ സർക്കാർ ഭവനങ്ങളിലും ഇത് നടന്നിരുന്നു. ആരാലും ആശ്രയമില്ലാത്ത പാവപ്പെട്ട സ്ത്രീകൾക്ക് അഭയം നൽകാനും, വിവാഹം കഴിക്കാൻ കഴിയാത്ത പുരുഷന്മാരുടെ ലൈംഗിക ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുമായുള്ള സ്ഥാപനമാണ് ഇത്. വേശ്യാലയങ്ങളുടെ കൂടുതൽ സ്വീകാര്യമായ പതിപ്പ്. വിവാഹമോചിതരായ, വിധവകളായ അല്ലെങ്കിൽ അവിവാഹിതരായ സ്ത്രീകളാണ് അവിടെയുണ്ടായിരുന്നത്. പിന്നീട് ഈ ആശയം വേണ്ടെന്ന് വച്ചുവെങ്കിലും, ഈ വീടുകളിൽ ചിലത് ഇപ്പോഴും നിലവിലുണ്ട്.

സ്ത്രീകൾക്ക് നേരെയുള്ള ചൂഷണം പല തൊഴിൽ മേഖലകളിലും നിലനിൽക്കുന്നു. ഇറാനിലെ സാമ്പത്തിക പ്രതിസന്ധി, ലിംഗവിവേചനം, മതിയായ തൊഴിൽ അവസരങ്ങളുടെ അഭാവം എന്നിവ കാരണം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇത് ചൂഷണത്തിന് വളമാകുന്നു. പല കമ്പനി മേധാവികളും സ്ത്രീകൾക്കിടയിലെ ഈ ഉയർന്ന തൊഴിലില്ലായ്മ മുതലെടുക്കാൻ ശ്രമിക്കുന്നു. തൊഴിലിനോടൊപ്പം ലൈംഗിക സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള പരസ്യങ്ങളും അവിടെ കാണാം. ഒരു ഉദാഹരണം ഇങ്ങനെയാണ്: “സെക്രട്ടറി സ്ഥാനത്തേക്ക് സുന്ദരിയായ, അവിവാഹിതയായ ഒരു സ്ത്രീയെ തിരയുന്നു. ഫ്ലെക്സിബിൾ ജോലി സമയവും, വാരാന്ത്യങ്ങളിൽ ജോലിചെയ്യാനുള്ള പ്രതിബദ്ധതയും പ്രതീക്ഷിക്കുന്നു. പ്രായപരിധി 27 വയസ്സ്.”

ഓൺലൈനിൽ ഇത്തരം നിരവധി പരസ്യങ്ങൾ കാണാം. ഫ്ളാറ്റിന് വേണ്ടിയുളള ഒരു ഓൺലൈൻ പോർട്ടലിൽ, ഒരു പുരുഷൻ 25 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീ ഫ്ലാറ്റ്മേറ്റിനെ തിരയുന്നു. അയാളുടെ 130 ചതുരശ്ര മീറ്റർ ഫ്ലാറ്റ് പങ്കിടാൻ അവൾ പ്രതിമാസം 262 രൂപയാണ് നൽകേണ്ടത്. മറ്റൊരാൾ തന്റെ കുട്ടികളെ പരിപാലിക്കാൻ ഒരു ആയയെ തിരയുന്നു. പ്രായപരിധി 40 വയസ്സാണ്. അയാളുമായി ഒരു താൽക്കാലിക വിവാഹത്തിൽ ഏർപ്പെടാൻ അവൾ തയ്യാറാകണമെന്ന് പരസ്യം പറയുന്നു.

അതുപോലെ, ഒരു താൽക്കാലിക വിവാഹ ഏജൻസി അതിന് താല്പര്യമുള്ള സ്ത്രീകളുടെ പ്രൊഫൈലുകളുകൾ പ്രസിദ്ധീകരിക്കുന്നു. അത്തരമൊരു പ്രൊഫൈലിന്റെ ഒരു ഉദാഹരണം: ‘പേര് ടി., പ്രായം 49, സ്ഥലം ടെഹ്‌റാൻ. ഉയരം 165, ഭാരം 64, സ്കിൻ കളർ ലൈറ്റ്, ഐ കളർ ബ്രൗൺ, കണ്ടുമുട്ടാനുള്ള സ്ഥലസൗകര്യം, ഓരോ സെഷനിലും മഹർ 1,500,000 റിയാൽ (ഏകദേശം 5 യൂറോ), ഫുൾ പെനെട്രേഷൻ സെക്സ്, എബൌട്ട് മീ: തുറന്ന മനസ്സും, സ്നേഹവും’ എന്നിങ്ങനെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 24 മണിക്കൂർ പ്രതിവാര തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍...

ഹിസ്ബുള്ള വക്താവിനെ വധിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ടത് സായുധസംഘത്തിന്റെ പ്രധാനി

ബയ്റൂത്ത്: ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യ ബയ്‌റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ് അൽ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ്...

സിക്‌സടിച്ച പന്ത്‌കൊണ്ട്‌ പൊട്ടിക്കരഞ്ഞ് യുവതി, നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു സാംസണ്‍; കയ്യടി നേടി മലയാളി താരം

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ നാലാമത്തെ ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സഞ്ജു സാംസണ്‍ നേടിയത്. ആറ് ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും സഹിതം 56 പന്തുകളില്‍ പുറത്താകാതെ 107 റണ്‍സാണ് താരം നേടിയത്....

നവംബര്‍ 20ന് മദ്യം ലഭിക്കില്ല, ബാറുകളും അടച്ചിടും; തീരുമാനം പ്രഖ്യാപിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍

ബംഗളൂരു: നവംബര്‍ 20ന് (ബുധനാഴ്ച) സംസ്ഥാനത്ത് മദ്യ വില്‍പ്പനയുണ്ടാകില്ലെന്ന് അറിയിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് വൈന്‍ മെര്‍ച്ചന്റ് അസോസിയേഷന്റേതാണ് തീരുമാനം. അന്നേ ദിവസം ബാറുകളും തുറക്കില്ലെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍...

'മണിപ്പൂരില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു'; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്തുണ പിന്‍വലിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഔദ്യോഗികമായ അയച്ച കത്തിലൂടെയാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.