28.8 C
Kottayam
Tuesday, June 16, 2026

'പ്രൊജക്ട് വാട്ടര്‍വര്‍ത്ത്'; ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ പദ്ധതി പ്രഖ്യാപിച്ച് മെറ്റ

Must read

വാഷിംഗ്‌ടണ്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബന്ധിപ്പിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്ന ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖല പ്രഖ്യാപിച്ച് മെറ്റ. ‘പ്രൊജക്ട് വാട്ടര്‍വര്‍ത്ത്’ എന്നാണ് മെറ്റയുടെ 50,000 കിലോമീറ്റര്‍ നീളത്തില്‍ വിന്യസിക്കപ്പെടുന്ന സമുദ്രാന്തര്‍ കേബിള്‍ ശ്യംഖലയുടെ പേര്. വാട്ടര്‍വര്‍ത്ത് ഈ പതിറ്റാണ്ടിന്‍റെ അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് മെറ്റയുടെ ആലോചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യ-യുഎസ് സഹകരണത്തിന്‍റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. 

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖലയ്ക്കായി ബില്യണുകള്‍ നിക്ഷേപിക്കുകയാണ് ഫേസ്ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ. അഞ്ച് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ചുള്ള പ്രൊജക്ട് വാട്ടര്‍വര്‍ത്ത് കേബിള്‍ ശൃംഖല ഇന്ത്യ, യുഎസ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ സുപ്രധാന രാജ്യങ്ങളിലൂടെ കടന്നുപോകും.

- Advertisement -

പ്രൊജക്ട് വാട്ടര്‍വര്‍ത്ത് പൂര്‍ത്തിയാവുന്നതോടെ സമുദ്രാന്തര്‍ കേബിളുകള്‍ വഴി ഇന്ത്യയും അമേരിക്കയും ബന്ധിപ്പിക്കപ്പെടും. കരാറിന്‍റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വാട്ടര്‍വര്‍ത്ത് കേബിളുകള്‍ സ്ഥാപിക്കാനുള്ള പണം കണ്ടെത്താനും അറ്റകുറ്റപ്പണി അടക്കമുള്ള ജോലികളിലും ഇന്ത്യ സഹകരിക്കും. 

- Advertisement -

ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്ന് എന്ന നിലയ്ക്ക് കൂടിയാണ് ഇന്ത്യയില്‍ നിക്ഷേപത്തിന് മെറ്റ തയ്യാറെടുക്കുന്നത്. ഇതിലൂടെ ഇന്ത്യയില്‍ മെറ്റയുടെ സേവനനിലവാരം വര്‍ധിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ‘ലോകത്തിലെ ഏറ്റവും നീളമേറിയതും കപ്പാസിറ്റിയുള്ളതും സാങ്കേതികമായി മികച്ച് നില്‍ക്കുന്നതുമായ വാട്ടര്‍വര്‍ത്ത് സമുദ്രാന്തര്‍ കേബിള്‍ ശൃംഖലയിലൂടെയാണ് ഇന്ത്യയെയും അമേരിക്കയെയും മറ്റ് പ്രധാന രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നത്.

- Advertisement -

ഇതുവഴി മെറ്റയുടെ ആപ്പുകളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും. ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ആവശ്യം കൂടി പരിഗണിച്ചാണ് ഈ നിക്ഷേപമെന്നും’ മെറ്റ അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അരങ്ങേറ്റത്തിൽ സ്പെയിനിനെ പൂട്ടി കേപ് വെർദെ; മുൻ ചാമ്പ്യന്മാരെ ഗോൾരഹിത സമനിലയിൽ തളച്ച് കളിമുറ്റത്തെ അത്ഭുതക്കുതിപ്പ്

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്ബോളിന്റെ വൻവേദിയിലേക്ക് ആദ്യമായി എത്തിയ കേപ് വെർദെ എന്ന കൊച്ചു രാജ്യം തങ്ങൾ വന്നത് വെറുതെയല്ലെന്ന് ആദ്യ മത്സരത്തിൽ തന്നെ തെളിയിച്ചിരിക്കുകയാണ്. അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വെച്ച് നടന്ന തങ്ങളുടെ ചരിത്രത്തിലെ...

സമാധാന കരാറിൽ ഡിജിറ്റിലായി ഒപ്പുവെച്ചെന്ന് വാൻസ്; ഇസ്രയേലിന്റെ ആശങ്ക ഞങ്ങളുടെ വിജയത്തിന് തെളിവെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ യുഎസിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. കരാറിൽ യുഎസ് ഇതിനോടകം ഡിജിറ്റലായി ഒപ്പുവെച്ചെന്ന്...

പിച്ചിലൂടെ ഓടിയതിന് 10 റണ്‍സ് പിഴ! അവസാന പന്തില്‍ റണ്ണൗട്ടും നാടകീയ രംഗങ്ങളും; തിലക് വര്‍മ്മ ചോദിച്ചുവാങ്ങിയ സൂപ്പര്‍ ഓവറില്‍ കനത്ത തോല്‍വി; ശ്രീലങ്കന്‍ യുവനിരയ്ക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ എ ടീം

ധാംബുള്ള: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുനയില്‍ നിര്‍ത്തിയ ട്വിസ്റ്റുകളും നാടകീയതകളും നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ എ ടീമിനെ സൂപ്പര്‍ ഓവറില്‍ കീഴടക്കി ശ്രീലങ്ക എ ടീം ത്രിരാഷ്ട്ര എ ടീമുകളുടെ ഏകദിന പരമ്പരയില്‍...

ജയ്പൂരിലെ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം; മുഖത്തടിയേറ്റു; വലിച്ചിഴയ്ക്കാന്‍ ശ്രമം; ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്‌കെ

ജയ്പൂര്‍: ദേശീയ ശ്രദ്ധയാകര്‍ഷിച്ച നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നയിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്ക്ക് നേരെ രാജസ്ഥാനിലെ...

പായസം വിളമ്പിയത് മന്ത്രിയുടെ സ്റ്റാഫ്; മുദ്രവാക്യം വിളിക്കുന്നതിനിടെ വനിതാ പ്രവര്‍ത്തകയുടെ കൈ തട്ടി; മന്ത്രിക്ക് പരാതിയില്ലെങ്കിലും അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച്

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത് പഴ്‌സനല്‍ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ. പഴ്‌സനല്‍...

Popular this week