സിനിമാ നിര്‍മ്മാതാവ് ജയ്‌സണ്‍ എളംകുളത്തെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: പ്രമുഖ സിനിമാ നിര്‍മാതാവ് ജെയ്‌സണ്‍ എളംകുളം മരിച്ച നിലയില്‍. കൊച്ചി എളംകുളത്തെ ഫ്ളാറ്റിലാണ് ജെയ്‌സണെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹൃദയാഘാതമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.മൂക്കില്‍നിന്നും വായില്‍നിന്നും രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.

വിദേശത്തുള്ള ഭാര്യ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാതെയായപ്പോള്‍ ഫഌറ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കതക് തുറന്ന് അകത്തുകയറിയപ്പോഴാണ് കിടപ്പുമുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

സിനിമാ നിര്‍മാണ കമ്ബനിയായ ആര്‍ ജെ ക്രിയേഷന്‍സിന്റെ ഉടമയാണ് ജെയ്‌സണ്‍. ശ്രിംങ്കാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ആമയും മുയലും, ജംനാപ്യാരി, ലവകുശ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.

നിര്‍മ്മാതാവ്, നിര്‍മ്മാണ നിര്‍വ്വഹണം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ലെയ്സണ്‍ പ്രൊഡക്ഷന്‍ മാനേജര്‍ എന്നീ മേഖലകളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 11 ഓളം ചിത്രത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News