30.2 C
Kottayam
Tuesday, November 5, 2024
test1
test1

കീറിയ ജീന്‍സിന് മറുപടിയായി മോദിയുടെ നിക്കര്‍ ചിത്രം പങ്കുവെച്ച് പ്രിയങ്ക

Must read

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്തിന്റെ വിവാദ ജീന്‍സ് പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയും ട്രൗസര്‍ ധരിച്ച ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു പ്രിയങ്കയുടെ പരിഹാസം.

ആര്‍എസ്എസ് യൂണിഫോം ധരിച്ച മോദി, ഗഡ്ഗരി എന്നിവരുടെ ചിത്രത്തിനൊപ്പം ‘ഓ..! എന്റെ ദൈവമേ, അവരുടെ കാല്‍മുട്ടുകള്‍ അനാവൃതമായിരിക്കുന്നു’ എന്ന് പ്രിയങ്ക കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ത്രീകളുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയത്.

കീറിപ്പറിഞ്ഞ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്ക് എങ്ങനെ വീട്ടില്‍ കുട്ടികള്‍ക്ക് നല്ല അന്തരീക്ഷം ഒരുക്കുമെന്നായിരുന്നു റാവത്തിന്റെ പ്രസ്താവന. ചൊവ്വാഴ്ച ഡറാഡൂണില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ശില്‍പ്പശാലയിലായിരുന്നു റാവത്ത് വിവാദ പരാമര്‍ശം നടത്തിയത്.

കീറിപ്പറിഞ്ഞ ജീന്‍സ് ധരിക്കുന്ന സ്ത്രീ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് റാവത്ത് ചോദിച്ചു. ഇത്തരത്തിലൊരു സ്ത്രീ പുറത്തുപോയി ആളുകളെ കണ്ട് അവരെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍ അവര്‍ സമൂഹത്തിനും നമ്മുടെ കുട്ടികള്‍ക്കും എന്തുതരം സന്ദേശമാണ് നല്‍കുന്നത്. ഇതെല്ലാം ആരംഭിക്കുന്നത് വീടുകളിലാണ്. വീട്ടില്‍ ശരിയായ സംസ്‌കാരം പഠിക്കുന്ന ഒരു കുട്ടി, അവന്‍ എത്ര ആധുനികനായി തീര്‍ന്നെങ്കിലും ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുകയില്ല- റാവത്ത് പറഞ്ഞു.

തീരഥ് സിങ് റാവത്തിന്റെ വിവാദ പരാമര്‍ശത്തിൽ #Rippedjeans #GirlsWhoWearRippedJeans എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളുമാണ് ട്രെൻഡിങ്ങിലുള്ളത്. ബോളീവുഡ് താരങ്ങള്‍ അടക്കം പ്രമുഖരും ഹാഷ് ടാഗുമായി രംഗത്തുവന്നിട്ടുണ്ട്. കീറലുകള്‍ ഉള്ള ജീൻസുകള്‍ ധരിച്ച ചിത്രങ്ങള്‍ ട്വീറ്റ് ചെയ്താണ് പ്രതികരണങ്ങള്‍ നടത്തിയിരിക്കുന്നത്. ബോളിവുഡ് താരം കങ്കണ റണൗട്ട്, സിമ്രൻ കൗർ മുണ്ഡി, രാജ്യസഭാ എംപിയും ശിവസേന നേതാവുമായ പ്രിയങ്കാ ചതുർവേദി എന്നിവരും രംഗത്തുവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറൻസ് ബിഷ്‌ണോയി ‘ഗ്യാങ്സ്റ്റർ’ ടി- ഷർട്ടുകൾ വില്പനയ്ക്ക്, ഫ്ലിപ്കാർട്ടിനും മീഷോയ്ക്കുമെതിരെ കടുത്ത വിമർശനം

ബെംഗളൂരു: ഇ- കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടും മീഷോയും ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷർട്ടുകൾ വില്പനയ്ക്ക് എത്തിച്ചതിനെതിരെ രൂക്ഷ വിമർശനം. ഗുണ്ടാസംഘങ്ങളെ താരങ്ങളാക്കിക്കൊണ്ടുള്ള വിപണനതന്ത്രം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ ഇത്തരം...

ഇങ്ങനെയായാൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കേണ്ടി വരുമെന്ന് പവൻ കല്യാണ്‍; വിമർശനമല്ല പ്രോത്സാഹനമെന്ന് അനിത

അമരാവതി: അന്ധ്ര പ്രദേശിൽ തെലുങ്കുദേശം പാർട്ടിയുടെ സഖ്യകക്ഷിയായ ജനസേനയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അനിത വംഗലപ്പുടി. ആഭ്യന്തര മന്ത്രിയെന്ന നിലയിലെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ...

ഉറക്കത്തിനിടെ പാമ്പു കടിച്ചു; മുത്തശ്ശി ചികിത്സയിൽ, കടിയേറ്റത് അറിയാതിരുന്ന കൊച്ചുമകൾ മരിച്ചു

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ...

ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്; കോടതിയിൽ ശക്തമായ വാദപ്രതിവാദം; പൊലീസിനെ പഴിച്ച് കുടുംബവും

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ...

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; ഹൈക്കോടതി വിധി റദ്ദാക്കി

ന്യൂഡല്‍ഹി: 2004-ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവിധ മദ്രസാ മാനേജര്‍മാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.