29.4 C
Kottayam
Saturday, June 6, 2026

‘ആന്റിയാണെങ്കിലും ഞാന്‍ ഹോട്ട് ആണ്’ പരിഹാസങ്ങള്‍ക്ക് പ്രിയാമണിയുടെ മറുപടി

Must read

കൊച്ചി:തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് പ്രിയാമണി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ താരം. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സൂപ്പര്‍ ഹിറ്റുകളിലെ നായികയായി കയ്യടി നേടിയിട്ടുണ്ട് പ്രിയാമണി. ഇപ്പോള്‍ ബോളിവുഡില്‍ സജീവമായി മാറിയിരിക്കുകയാണ് താരം. ഷാരൂഖ് ഖാന്‍ ചിത്രം ജവാനും അജയ് ദേവഗണിന്റെ നായികയായി അഭിനയിച്ച മൈദാനുമൊക്കെ കയ്യടി നേടിക്കൊടുത്തിരുന്നു.

സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് പ്രിയാമണി. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ പല നടിമാരേയും പോലെ ട്രോളുകളും അധിക്ഷേപങ്ങളും പ്രിയാമണിയ്ക്കും നേരിടേണ്ടി വരാറണ്ട്. ഒരിക്കല്‍ തന്നെ പരിഹിച്ചവര്‍ക്ക് പ്രിയാമണി മറുപടി നല്‍കിയത് വൈറലായിരുന്നു.

- Advertisement -

തന്റെ നിറത്തിന്റെ പേരിലും പ്രായത്തിന്റെ പേരിലുമെല്ലാം പ്രിയാമണി സോഷ്യല്‍ മീഡിയയുടെ ബുള്ളിയിംഗ് നേരിടാറുണ്ട്. ഫോട്ടോഷൂട്ടുകള്‍ക്ക് പുറമെ തന്റെ മേക്കപ്പിടാത്ത ചിത്രങ്ങളും പ്രിയ പങ്കുവെക്കാറുണ്ട്. മുമ്പൊരിക്കല്‍ അങ്ങനെ ചില ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ നടിയെ കളിയാക്കി ചിലര്‍ രംഗത്തെത്തി. മേക്കപ്പില്ലാതെ കാണുമ്പോള്‍ ആന്റിയെ പോലുണ്ടെന്നായിരുന്നു ഒരാളുടെ പരിഹാസം.പിന്നാലെ അയാള്‍ക്ക് മറുപടിയുമായി പ്രിയാമണി എത്തുകയായിരുന്നു.

- Advertisement -

”അതിനെന്താ? ഇന്നല്ലെങ്കില്‍ നാളെ നിങ്ങളും ഒരു ആന്റിയാകും. എനിക്ക് 38 വയസായി, ഞാന്‍ ഇപ്പോഴും ഹോട്ട് ആണെങ്കിലും. വായടക്കൂ. നിങ്ങളെ സന്തോഷിപ്പിക്കാന്‍ ഞാന്‍ എന്തിനാണ് എന്നെ മാറ്റുന്നത്. ഇതാണ് ഞാന്‍. ഇങ്ങനെയാണ് ഞാന്‍. ഞാന്‍ എങ്ങനെയാണോ അതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്” എന്നായിരുന്നു പ്രിയാമണി നല്‍കിയ മറുപടി. കമന്റിടുന്നവരോട് വളരാന്‍ പറഞ്ഞ പ്രിയാമണി താന്‍ ആര്‍ക്കും മറുപടി നല്‍കാനോ വിശദീകരണം നല്‍കാനോ ബാധ്യസ്ഥയല്ലെന്നും പറഞ്ഞിരുന്നു.

- Advertisement -

പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്. ആന്റിയാണെങ്കില്‍ എന്താണ് എന്നാണ് ആരാധകരും ചോദിച്ചത്. പ്രിയാമണി പറഞ്ഞത് പോലെ തന്നെ അവര്‍ ഹോട്ട് ആണെന്നും താന്‍ എങ്ങനെ ജീവിക്കണം എന്നതില്‍ അവര്‍ മറ്റാരുടേയും താല്‍പര്യങ്ങളം ഇഷ്ടങ്ങളും സമ്മതവും നോക്കേണ്ടതില്ലെന്നും പ്രിയാമണിയെ പിന്തുണച്ചെത്തിയവര്‍ പറയുന്നുണ്ട്.

തെലുങ്കിലൂടെയാണ് പ്രിയാമണി കരിയര്‍ ആരംഭിക്കുന്നത്. 2003 ല്‍ പുറത്തിറങ്ങിയ എവരെ അടഗാഡു ആയിരുന്നു ആദ്യ സിനിമ. പിന്നാലെ തമിഴിലും മലയാളത്തിലും അരങ്ങേറി. പൃഥ്വിരാജ് നായകനായ സത്യം ആയിരുന്നു ആദ്യ മലയാള സിനിമ. അധികം വൈകാതെ തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നായികയായി മാറുകയായിരുന്നു. തിരക്കഥ, പുതിയമുഖം, പ്രാഞ്ചിയേട്ടന്‍ ആന്റ ദ സെയ്ന്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ കയ്യടി നേടി.

പരുത്തിവീരനിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടുന്നത്. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡും നേടാനായി. ചെെൈന്ന എക്‌സ്പ്രസിലൂടെയാണ് ഹിന്ദിയിലെത്തുന്നത്. ചിത്രത്തില്‍ ഡാന്‍സ് നമ്പറിലാണ് പ്രിയാമണി അഭിനയിച്ചത്. ദ ഫാമിലി മാന്‍ വെബ് സീരീസിലൂടെയാണ് വീണ്ടും ബോളിവുഡില്‍ സജീവമായി മാറുന്നത്. മൈദാന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദളപതി 69, മലയാള ചിത്രം ഓഫീസര്‍ എന്നിവയാണ് പുതിയ സിനിമകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week