24.8 C
Kottayam
Thursday, June 4, 2026

എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, പക്ഷേ അക്ഷയ് കുമാര്‍ പണം നിക്ഷേപിച്ചിട്ടുണ്ട്; പരേഷ് റാവലുമായി ബന്ധപ്പെട്ട ‘ഹേര ഫേരി 3’ വിവാദത്തില്‍ പ്രിയദര്‍ശദന്‍

Must read

മുംബൈ: പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഹേര ഫേരി 3' എന്ന സിനിമയില്‍ നിന്ന് ബോളിവുഡ് നടന്‍ പരേഷ് റാവല്‍ പിന്മാറിയത് കോടതി കയറുകയാണ്. അക്ഷയ് കുമാര്‍ റാവലിനെതിരെ നിയമ നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനിടെ വിവാദവുമായി ബന്ധപ്പെട്ട് സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രതികരണവുമായി രംഗത്തുവന്നു. നടന്റെ പിന്മാറ്റം ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നാണ് സംവിധായകന്‍ പ്രതികരിച്ചത്.

'എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. പരേഷ് ഞങ്ങളോട് ഒന്നും പറയില്ല. സിനിമ ആരംഭിക്കുന്നതിന് മുമ്പ്, പരേഷിനോടും സുനിലിനോടും ചോദിക്കാന്‍ അക്ഷയ് എന്നോട് ആവശ്യപ്പെട്ടു, ഞാനും അങ്ങനെ ചെയ്തു. അവര്‍ രണ്ടുപേരും സമ്മതം മൂളുകയും ചെയ്തു,' എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

പരേഷ് റാവല്‍ പിന്മാറിയതിന് പിന്നാലെ 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ് പരേഷിനെതിരെ വക്കീല്‍ നോട്ട്‌സ് അയച്ചിരുന്നു. ഈ സംഭവത്തില്‍ പ്രിയദര്‍ശന്‍ പ്രതികരിച്ചു. 'എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, പക്ഷേ അക്ഷയ് പണം നിക്ഷേപിച്ചിട്ടുണ്ട്, അതുകൊണ്ടായിരിക്കാം അദ്ദേഹം ഈ നടപടി സ്വീകരിക്കുന്നത്. പരേഷ് റാവല്‍ ഇതുവരെ എന്നോട് സംസാരിച്ചിട്ടില്ല,' എന്നാണ് പ്രിയദര്‍ശന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്.

ബോളിവുഡില്‍ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് 'ഹേര ഫേരി'. മലയാളത്തിലെ എവര്‍ക്ലാസ്സിക് ചിത്രമായ റാഞ്ചിറാവു സ്പീക്കിംഗിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഹേര ഫേരി എന്ന സിനിമയിലൂടെയാണ് ഈ ഫ്രാഞ്ചൈസി ആരംഭിച്ചത്. 2000ത്തിലാണ് സിനിമ റിലീസ് ചെയ്തത്. തിയേറ്ററുകളില്‍ ഈ ചിത്രം വലിയ വിജയമായതിന് പിന്നാലെ 2006 ല്‍ ഫിര്‍ ഹേരാ ഫേരി എന്ന പേരില്‍ രണ്ടാം ചിത്രവും റിലീസ് ചെയ്തു. ഈ അടുത്താണ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഉടന്‍ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week