കൊച്ചി:സിനിമ എന്നത് ഇന്ന് ഒരു കല മാത്രമായി കണക്കാക്കാനാവില്ലെന്നും അതൊരു ബിസിനസ് കൂടിയാണെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്ന് സിനിമ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു
‘ആദ്യമൊക്കെ പറയുമായിരുന്നു സിനിമ എന്നത് ഒരു കലയാണെന്ന് എന്നാല്‍ ഇന്ന് സിനിമ എന്ന് പറയുന്നത് ബിസിനസ് കൂടിയാണ്. എനിക്ക് നാളത്തെ ജനറേഷനോട് പറയാനുള്ളത് കലയെന്നത് നിങ്ങളുടെ മനസ്സില്‍ ഉണ്ടാകേണ്ടത് തന്നെയാണ്.
പക്ഷേ ഇത് ഒരു ബിസിനസ് ആണെന്ന കാര്യം മറക്കരുത്. ഇല്ലെങ്കില്‍ അതീജീവിക്കാന്‍ പ്രയാസമായിരിക്കും, ഒഴുക്കിനൊത്ത് പോകുന്ന ആളാണ് ഞാന്‍. 40 വര്‍ഷം എങ്ങനെയാണ് സര്‍വൈവ് ചെയ്തത് എന്ന് ഓര്‍ക്കുമ്പോള്‍് ഇപ്പോഴും അത്ഭുതം തോന്നും.
എന്നേക്കാള്‍ മിടുക്കരായ എത്രയോ സംവിധായകര്‍ ഉണ്ടായിരുന്നു. അവരൊന്നും അതിജീവിച്ചില്ല. ഇവിടെ ഞാന്‍ കാണിച്ച കള്ളത്തരം എന്നത് 40 വര്‍ഷം അതിജീവിക്കാനുള്ള ഒരു ട്രിക്ക് കണ്ടുപിടിച്ചു എന്നതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.