24.2 C
Kottayam
Saturday, June 6, 2026

ഇനിയൊരു ഊഴവും ഇല്ല, കുഞ്ഞാലി മരക്കാരുടെ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി; രണ്ടാമൂഴം സിനിമയെ കുറിച്ച് പ്രിയദര്‍ശന്‍

Must read

കൊച്ചി:കൊറോണ പേപ്പേഴ്‌സ് എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റില്‍ വെച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. എം.ടിയുടെ ‘രണ്ടാമൂഴം’ പ്രിയദര്‍ശന്‍ സിനിമയാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വളരെ മുമ്പ് പുറത്ത് വന്നിരുന്നു. മോഹന്‍ലാല്‍ നായകനായെത്തുമെന്ന് പറഞ്ഞ സിനിമ ആയിരം കോടി ബജറ്റിലാണ് നിര്‍മിക്കാന്‍ ഒരുങ്ങുന്നത് തുടങ്ങി ഒരുപാട് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ആ സിനിമയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് പ്രിയദര്‍ശനിപ്പോള്‍. ഇനിയൊരു ഊഴവുമില്ലെന്നും ആ ഊഴത്തോടെ എല്ലാം മതിയായെന്നും മരക്കാരോടെ എല്ലാ പരിപാടിയും താന്‍ നിര്‍ത്തിയെന്നും അദ്ദേഹം പ്രസ് മീറ്റില്‍ പറഞ്ഞു.

‘ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരുടെ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി,’ പ്രിയദര്‍ശന്‍ പറഞ്ഞു.പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2021ല്‍ പുറത്തിങ്ങിയ സിനിമയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു. അതിനെ കുറിച്ചും പ്രിയദര്‍ശന്‍ സംസാരിച്ചു.

- Advertisement -

‘അസിസ്റ്റന്റ് ഡയറക്ടറാകുന്നതിന്റെ പ്രശ്നങ്ങള്‍ വീട്ടിലുണ്ടായിരുന്നു. വലിയ നടന്റെ മകനാണെന്ന് പറഞ്ഞാലും നമുക്ക് വെറുതെയങ്ങ് സിനിമയിലെത്താന്‍ സാധിക്കില്ലല്ലോ. ഇന്നയാളുടെ മകനാണെന്ന് വിചാരിച്ച് ഒരാളെയെടുത്ത് തലപ്പത്ത് വെക്കാന്‍ പറ്റില്ലല്ലോ. നമ്മള്‍ എന്താണെന്ന് ആദ്യം തെളിയിക്കണം.

- Advertisement -

നമ്മള്‍ ആരുടെ മകനും ആയിക്കോട്ടേ, ഏത് ഫീല്‍ഡുമായിക്കോട്ടേ നിങ്ങള്‍ ആരുടെ മകനാണെങ്കിലും മകളാണെങ്കിലും നിങ്ങള്‍ എന്താണ് നിങ്ങളുടെ കഴിവെന്ന് ആദ്യം തെളിയിക്കണം. അല്ലാതെ ഒരിക്കലും നമ്മളെ മറ്റുള്ളവര്‍ അംഗീകരിക്കില്ല. എന്നെ സംബന്ധിച്ച് എനിക്ക് പ്രിവിലേജുണ്ട്.

പലരുടെയും അടുത്തേക്ക് മറ്റുള്ളവര്‍ എത്തുന്നതിനേക്കാള്‍ വേഗത്തില്‍ നമുക്ക് എത്താന്‍ സാധിക്കും. ഞാന്‍ ഇന്നയാളുടെ മകനാണെന്ന് പോയി പറഞ്ഞാല്‍, ഒന്നെങ്കില്‍ അവര്‍ അച്ഛന്റെ കൂടെ വര്‍ക്ക് ചെയ്തവരായിരിക്കും അല്ലെങ്കില്‍ അച്ഛന്റെ സുഹൃത്തായിരിക്കും. ആ ഒരു ആക്സസ് എപ്പോഴുമുണ്ട്. പക്ഷെ അത് ചൂഷണം ചെയ്യുക എന്നത് ശരിയായ കാര്യമല്ലെന്ന് എനിക്ക് തോന്നി,’ പ്രിയദര്‍ശന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week