EntertainmentNews
‘ഈ വാക്കുകള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍..’ ഇനിമുതല്‍ ഹിന്ദിയില്‍ ടിക് ടോക്ക് ചെയ്യണമെന്ന് പ്രിയ വാര്യറോട് ആരാധര്‍
പ്രിയാ വാര്യരുടെ ടിക് ടോക്കില്‍ ഏറെ ആരാധകരാണ് ഉള്ളത്. എന്നാല്‍ പ്രിയക്ക് ആരാധകര്‍ നല്‍കിയ ഉപദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇനി മുതല്‍ ഹിന്ദിയിലും ടിക് ടോക് ചെയ്യണം, മലയാളം കേട്ട് മനസ്സിലാകുന്നില്ല എന്നാണ് ആരാധകരുടെ കമന്റുകള്‍. ”ഈ വാക്കുകള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍, കേള്‍ക്കുമ്പോള്‍ റൊമാന്റിക് ആയി തോന്നുന്നു” എന്നാണ് ഒരു കമന്റ്.
”പ്രിയാ നീ എന്നെ ഓര്‍ക്കുന്നുണ്ടോ…അന്‍സാര്‍ ഫോണില്‍ വിളിച്ച് പരിചയപ്പെടുത്തിയിരുന്നു…എന്തായാലും ഇനി ഹിന്ദിയില്‍ ടിക് ടോക് ചെയ്താ മതി” എന്നാണ് മറ്റൊരു കമന്റ്. തെലുങ്കിലും തമിഴിലും ടിക് ടോക് ചെയ്യാനായും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News